Quantcast

അർജന്റീന കിരീടമുയർത്തും: ഇ.എ സ്‌പോർട്‌സിന്റെ പ്രവചനം

2010, 2014, 2018 എന്നീ ലോകകപ്പുകൾ ആര് നേടുമെന്ന് ഇ.എ സ്‌പോർട്‌സ് കൃത്യമായി പ്രവചിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Nov 2022 5:16 AM GMT

അർജന്റീന കിരീടമുയർത്തും: ഇ.എ സ്‌പോർട്‌സിന്റെ പ്രവചനം
X

ഖത്തർ: ഫുട്‌ബോൾ ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഖത്തറിലേക്ക്. ആര് ഉയർത്തും കിരീടമെന്ന 'മില്യൺ ഡോളർ' ചോദ്യത്തിന് ഇതിനകം നിരവധി പ്രവചനങ്ങൾ നടന്നുകഴിഞ്ഞു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്കൊന്ന് കൂടി. പ്രമുഖ വീഡിയോ ഗെയിം നിർമാതാക്കളായ ഇ.എ സ്‌പോർട്‌സ് ആണ് അർജന്റീന കപ്പുയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിരവൈരികളായ ബ്രസീലിനെ എതരില്ലാത്തൊരു ഗോളിന് തോൽപിച്ചാവും അർജന്റീനയുടെ കിരീടധാരണം എന്നാണ് ഇ.എ സ്‌പോർട്‌സ് പ്രവചിരിക്കുന്നത്. 2010, 2014, 2018 എന്നീ ലോകകപ്പുകൾ ആര് നേടുമെന്ന് ഇ.എ സ്‌പോർട്‌സ് കൃത്യമായി പ്രവചിച്ചിരുന്നു. അതിനാൽ തന്നെ വൻ ആവേശത്തോടെയാണ് 2022 ഖത്തർ ലോകകപ്പിലെ പ്രവചനത്തെ അർജന്റീനൻ ആരാധകർ നോക്കിക്കാണുന്നത്. ഫിഫയുമായി നേരിട്ട് കരാർ ഉള്ള വീഡിയോ ഗെയിം നിർമാതാക്കളാണ് ഇഎ സ്‌പോർട്‌സ്.

ഓരോ താരങ്ങളുടെയും കളിമികവ് സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുന്ന ഫിഫ 23 ഗെയിമിലൂടെ മത്സരങ്ങൾ വിലയിരുത്തിയാണ് ഇഎ സ്പോർട്സിന്‍റെ ഇത്തവണത്തെ പ്രവചനം. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് മെസി സ്വന്തമാക്കുമെന്നും ഇ.എ സ്പോര്‍ട്സ് പ്രവചിക്കുന്നു. ഈ മാസം 20നാണ് ലോകകപ്പ് ആരംഭിക്കുന്നത്. 32 ടീമുകളും ഖത്തറിലേക്ക് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസാണ് ബ്രസീല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. മറ്റുള്ളവരും ടീമിനെ അടുത്ത് തന്നെ പ്രഖ്യാപിക്കും.

അതേസമയം വിജയികളെ കൃത്യമായി പ്രവചിച്ച ചരിത്രം ഇഎ സ്പോര്‍ട്സിനുണ്ടെങ്കിലും പാളിപ്പോയ മത്സരങ്ങളും അക്കൗണ്ടിലുണ്ട്‌. 2014ൽ ബ്രസീൽ ഫൈനൽ കളിക്കുമെന്നായിരുന്നു ഇ.എ സ്പോര്‍ട്സിന്റെ പ്രവചനം. എന്നാല്‍ അന്ന് സ്വന്തം നാട്ടില്‍ ജര്‍മനിക്കെതിരെ തോറ്റമ്പാനായിരുന്നു ബ്രസീലിന്റെ വിധി,അതും 7-1ന്. 2014ൽ സ്പെയിനും പോർച്ചുഗലും സെമിയിലെത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടംപോലും കടന്നില്ല.

TAGS :

Next Story