Quantcast

മെസ്സിയുടെ കഴുത്ത് പിടിച്ചുവലിച്ച്‌ ആരാധകൻ; ക്ഷുഭിതനായി താരം- വീണ്ടും സുരക്ഷാവീഴ്ച, വിവാദം

കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഇക്വഡോർ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷമായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2022-04-01 16:24:10.0

Published:

1 April 2022 3:37 PM GMT

മെസ്സിയുടെ കഴുത്ത് പിടിച്ചുവലിച്ച്‌ ആരാധകൻ; ക്ഷുഭിതനായി താരം- വീണ്ടും സുരക്ഷാവീഴ്ച, വിവാദം
X

സെനഗലിനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിനുനേരെ കാണികളുടെ ലേസർ പ്രയോഗം നടന്നതിന്റെ വിവാദം അടങ്ങിയിട്ടില്ല. അതിനിടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ മറ്റൊരു സുരക്ഷാവീഴ്ച കൂടി വിവാദമാകുന്നത്. ഇത്തവണ സൂപ്പർ താരം ലയണൽ മെസ്സിക്കാണ് ഒരു ആരാധകനിൽനിന്ന് ദുരനുഭവം നേരിട്ടത്.

കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഇക്വഡോർ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷമായിരുന്നു സംഭവം. ഇക്വഡോറിലെ എസ്റ്റാഡിയോ മോണ്യുമെന്റൽ ബാൻസോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരശേഷം ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ഒരു ഇക്വഡോർ ആരാധകൻ ബലംപ്രയോഗിച്ച് മെസ്സിയുടെ കഴുത്ത് പിടിച്ചുവലിക്കുകയായിരുന്നു.

ഇക്വഡോറിന്റെ ജഴ്‌സി ധരിച്ചിരുന്ന ഇയാൾ മെസ്സിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ആരാധകൻ കഴുത്തുപിടിച്ച് വലിച്ചത്. ഇതിൽ താരം അതൃപ്തി പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഉടൻതന്നെ സുരക്ഷാ ജീവനക്കാരെത്തി താരത്തെ പിടിച്ചുമാറ്റുകയായിരുന്നു.

സംഭവത്തിനു പിന്നാലെ സംഭവത്തിന്റെ വിഡിയോ ഇയാൾ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ''ജീവിതം ഒരിക്കലേയുള്ളൂ, ഒരു ജീവിതം തന്നെ എനിക്ക് എമ്പാടുമാണ്. കാരണം എക്കാലത്തെയും ഏറ്റവും മികച്ച താരത്തെയാണ് ഞാൻ കണ്ടുമുട്ടിയിരിക്കുന്നത്.''-വിഡിയോയ്ക്ക് അടിക്കുറിപ്പായി ചേർക്കുകയും ചെയ്തിട്ടുണ്ട്.

Summary: Ecuador fan forcibly grabs Lionel Messi by neck for selfie-Video

TAGS :

Next Story