Quantcast

ബ്രസീലിനെ പുച്ഛിക്കാനൊരുങ്ങി എമിലിയാനോ മാർട്ടിനസ്; അരുതെന്ന് പറഞ്ഞ് സ്കലോണി VIDEO

MediaOne Logo

Sports Desk

  • Published:

    26 March 2025 3:23 PM

scaloni and emiliano
X

ബ്യൂനസ് ഐറിസ്: ബദ്ധവൈരികളായ ബ്രസീലിനെ നിഷ്പ്രഭമാക്കിയതിന് പിന്നാലെ മൈതാനത്ത് നിന്നുള്ള അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ദൃശ്യങ്ങൾ പുറത്ത്. മത്സരം ബോറടിപ്പിച്ചെന്ന് കാണിക്കാനായി എമിലിയാനോ പന്തുമായി ബോക്സിൽ ജഗ്ലിങ് ചെയ്യുന്നതാണ് വിഡിയോ. എന്നാൽ ഇതുകണ്ട അർജന്റീന പരിശീലകൻ ലയണൽ സ്കലോണി എമിലിയാനോയെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിച്ചു.

മത്സരത്തിന്റെ 78ാം മിനുറ്റിൽ അർജന്റീന 4-1ന് മുന്നിൽ നിൽക്കവേയാണ് എമിലിയാനോ പരിഹാസ രൂപേണ പന്തുമായി ​ജഗിൾ ചെയ്തത്. ഉടനെ ലൈനിനരികിൽ നിന്ന ലയണൽ സ്കലോണി ദേഷ്യത്തോടെ ഇതിൽ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു.

Emi Martinez scolded by Lionel Scaloniമത്സരത്തിൽ ബ്രസീൽ ടാർഗറ്റിലേക്ക് ഒരേ ഒരു ഷോട്ട് മാത്രമാണുതിർത്തത്. ഒരു ഘട്ടത്തിലും ഗോൾകീപ്പർക്ക് ഭീഷണിയുയർത്താൻ ബ്രസീലിനായില്ല.

മത്സരശേഷം അർജന്റീന താരങ്ങ​ൾ ഒന്നടങ്കം റാഫീന്യയെ പരിഹസിച്ച് ആരാധകർക്ക് മുന്നിൽ ഗാനം ആലപിക്കുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായി റഫീന്യ അർജന്റീനക്കെതിരെ പ്രകോപനപരമായ ​പ്രസ്താവന നടത്തിയിരുന്നു. അർജന്റീനയെ അവരുടെ മണ്ണിലിട്ട് പരാജയപ്പെടുത്തുമെന്നും ഗോളടിക്കുമെന്നും പറഞ്ഞ റഫീന്യ സഭ്യമല്ലാത്ത പദപ്രയോഗങ്ങളും നടത്തിയിരുന്നു. ഇതിനെതിരെ അർജന്റീന താരങ്ങളും ആരാധകരും മത്സരത്തിനിടെ പലകുറി രംഗത്തെത്തി.

എന്നാൽ റഫീന്യക്ക് മാപ്പ് നൽകുന്നുവെന്നും അദ്ദേഹം വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതാകില്ലെന്നുമാണ് സ്കലോണി പ്രതികരിച്ചത്.

TAGS :

Next Story