വെംബ്ലിയിൽ ഇംഗ്ലീഷ് വിപ്ലവം; ജർമനി പുറത്ത്
പ്രീ-ക്വാർട്ടർ ആവേശത്തിൽ ഇരു ടീമുകളും പന്തു തട്ടിയപ്പോൾ അഞ്ച് മഞ്ഞ കാർഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.
തുലച്ചു കളഞ്ഞ അവസരങ്ങളെയോർത്ത് ജർമനിക്ക് ഇനി വിലപിക്കാം, മറുപടിയില്ലാത്ത് എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് ജർമനിക്ക് യൂറോകപ്പിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു ഇംഗ്ലണ്ട് നിര.
മത്സരത്തിന്റെ 75-ാം മിനിറ്റിലാണ് സ്റ്റെർലിങ്ങും ഹാരി കെയ്നും ഗ്രീലിഷും ലൂക്ക് ഷോയും ചേർന്നുള്ള മുന്നേറ്റത്തിലൂടെ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയത് ഗോളിൽ കലാശിച്ചത്. ഷോയുടെ പാസ് സ്റ്റെർലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
ഒട്ടും താമസിച്ചില്ല 86-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളിലൂടെ ജർമനിക്ക് മുകളിൽ അടുത്ത ആണിയുമടിച്ചു.
ഗോളി മാത്രം മുന്നിൽ നിൽക്കേ തോമസ് മുള്ളർ പുറത്തേക്കടിച്ചത് അടക്കം തുലച്ചു കളഞ്ഞ അവസരങ്ങളാണ് ജർമനിയുടെ വിധിയെഴുതിയത്.
പ്രീ-ക്വാർട്ടർ ആവേശത്തിൽ ഇരു ടീമുകളും പന്തു തട്ടിയപ്പോൾ അഞ്ച് മഞ്ഞ കാർഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.
ഇംഗ്ലണ്ടിന്റെ ഡെക്ലൻ റൈസിനും, കാൽവിൻ ഫിലിപ്പ്‌സിനും ഹാരി മഗ്വെയറിനും ജർമനിയുടെ ജിൻഡറിനും ഗോസെൻസിനുമാണ് മഞ്ഞക്കാർഡ് ലഭിച്ചത്. മികച്ച ഗോൾ കീപ്പിങാണ് ഇരുടീമിന്റെ ഗോൾ കീപ്പർമാർ കാഴ്ചവച്ചത്. മത്സരത്തിന്റെ 16, 17 ഉം മിനിറ്റുകളിൽ മികച്ച രണ്ട് സേവുകളാണ് ജർമനിയുടെ വിശ്വസ്തനായ കാവൽക്കാരൻ മാനുവൽ ന്യൂയർ നടത്തിയത്. 32-ാം മിനിറ്റിൽ വെർണറുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്‌ഫോർഡ് അത്ഭുതം സൃഷ്ടിച്ചു. 48 മിനിറ്റിൽ ഹാവെർട്‌സിന്റെ ബൂട്ടിൽ നിന്ന് പോയ ബുള്ളറ്റ് ഷോട്ട് രക്ഷപ്പെടുത്തിയും പിക്‌ഫോർഡ് ഒരിക്കൽ കൂടി ഇംഗ്ലണ്ടിന്റെ രക്ഷകനായി.
ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ഇരുടീമിനും സാധിച്ചില്ലായിരുന്നു.
Adjust Story Font
16