Quantcast

'ആദ്യം യുദ്ധം നിര്‍ത്തൂ, എന്നിട്ടാകാം ഫുട്ബോള്‍'; 'റഷ്യയുമായി ഫുട്ബോള്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട്'; യുക്രൈന് ഐക്യദാര്‍ഢ്യവുമായി കായിക ലോകം

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയും ആയി ഫുട്‌ബോൾ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിർദേശവുമായി ഫിഫയും രംഗത്തുവന്നു.

MediaOne Logo

Web Desk

  • Updated:

    2022-02-28 02:33:48.0

Published:

28 Feb 2022 2:32 AM GMT

ആദ്യം യുദ്ധം നിര്‍ത്തൂ, എന്നിട്ടാകാം ഫുട്ബോള്‍; റഷ്യയുമായി ഫുട്ബോള്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട്; യുക്രൈന് ഐക്യദാര്‍ഢ്യവുമായി കായിക ലോകം
X

യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അതിനൊപ്പം കായികലോകവും യുക്രൈന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യൻ ഫുട്‌ബോൾ ടീമും ആയി ഇനി ഒരു മത്സരവും കളിക്കില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം.

ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. യുദ്ധം തുടങ്ങിയ ശേഷം റഷ്യക്കെതിരെ കടുത്ത നടപടികൾ ആണ് യൂറോപ്യൻ രാജ്യങ്ങൾ എടുക്കുന്നത്. നേരത്തെ പോളണ്ട് അടക്കമുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളും റഷ്യയും ആയി ഫുട്‌ബോൾ കളിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. പോളണ്ടിന് പുറമേ, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ എന്നീ രാജ്യങ്ങളും റഷ്യയുമായി ഫുട്ബോളില്‍ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമും നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് പരസ്യ നിലപാട് എടുത്തതിന് പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയും ആയി ഫുട്‌ബോൾ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിർദേശവുമായി ഫിഫ രംഗത്തുവന്നു. റഷ്യൻ ദേശീയ ടീം റഷ്യൻ ദേശീയ പതാകയോ, ദേശീയ ഗാനമോ ഉപയോഗിക്കാതെ വേണം മത്സരിക്കാന്‍ എന്ന നിര്‍ദേശമാണ് ഫിഫ മുന്നോട്ടുവെച്ചത്. അതിനുപുറമേ നിഷ്പക്ഷ വേദിയിൽ വെച്ചാകണം റഷ്യ അവരുടെ മത്സരങ്ങൾ കളിക്കേണ്ടതെന്നും ഫിഫ വ്യക്തമാക്കി. എന്നാൽ ഈ നിര്‍ദേശം റഷ്യൻ ഫുട്‌ബോൾ ടീം അംഗീകരിക്കുമോ എന്നത് കണ്ടറിയണം. ഇനി ഫിഫയുടെ നിര്‍ദേശം റഷ്യ അംഗീകരിച്ചാലും മറ്റ് രാജ്യങ്ങള്‍ റഷ്യയുമായി കളിക്കാന്‍ തയ്യാറാകുമോ എന്നതും ചോദ്യചിഹ്നമമാണ്. നേരത്തെ റഷ്യയെ ലോകകപ്പ് കളിക്കുന്നതിൽ അടക്കം വിലക്കണം എന്ന ആവശ്യവും ആയി ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനടക്കം രംഗത്ത് വന്നിരുന്നു.


TAGS :

Next Story