തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്
ലോകകപ്പിൽ ഇറ്റലിക്ക് നേരിട്ട് യോഗ്യതയില്ല. നിർണായക മത്സരത്തിൽ അയർലണ്ടിനോട് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. ബൾഗേറിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോഗ്യത നേടി. നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്ന ഇംഗ്ലണ്ട് അവസാന മത്സരത്തിൽ സാൻ മറീനോയെ എതിരില്ലാത്ത 10 ഗോളിന് തകർത്തു.
ജയിച്ചാൽ ഖത്തർ ടിക്കറ്റ് ഉറപ്പായിരുന്നു ഇറ്റലിക്ക്.. എന്നാൽ നോർത്തേൺ അയർലണ്ടിനോട് ഗോൾ അടിക്കാൻ പറ്റാതെ പ്ലേഓഫ് കടമ്പയിലേക്ക് വീണു യൂറോ ചാമ്പ്യൻമാർ... ബർഗേറിയയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ ഒന്നാമതായി... ഖത്തർ ടിക്കറ്റും കീശയിലാക്കി..
ഗ്രൂപ്പ് ഐയിൽ നടന്ന നിർണായക മത്സരത്തിൽ സാൻ മറീനോക്കെതിരെ ഇംഗണ്ട് തകർപ്പൻ ജയം കയ്യടക്കി. എതിരില്ലാത്ത പത്ത് ഗോളുകൾക്കാണ് ഇംഗണ്ടിന്റെ ജയം.. നായകൻ ഹാരികെയിൻ 4 ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചു...26 പോയിന്റുമായി ഒന്നാമൻമാരായിട്ടാണ് ഇംഗ്ലണ്ട് ഖത്തറിലേക്ക് പറക്കുക.ഗ്രൂപ്പ് എഫിൽ ഡെൻമാർക്ക് നേരത്തെ യോഗ്യത നേടിയിരുന്നെങ്കിലും അവസാന മത്സരത്തിൽ നിരാശപ്പെടുത്തി.
സ്കോട്‍ലൻഡുമായി അപ്രതീക്ഷിത തോൽവി. 2-0 എന്ന ഗോൾ നിലയ്ക്കാണ് സ്കോട്‍ലൻഡ് ഡെൻമാർക്കിനെ തോൽപ്പിച്ചത്.. സ്കോട്ട്ലൻഡ് ഇനി പ്ലേ ഓഫ് കളിക്കും. ഗ്രൂപ്പ് I ലെ പോളണ്ട് ഹംഗറി മത്സരത്തിൽ പോളണ്ടിനെ ഹംഗറി 2-1 നും പരാജയപ്പെടുത്തി.
Adjust Story Font
16