Quantcast

'ബലാബലം'; സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

വര്‍പൂളിന്റെ തട്ടമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2021-10-03 17:43:57.0

Published:

3 Oct 2021 5:40 PM GMT

ബലാബലം; സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ലിവര്‍പൂള്‍ (2-2). ലിവര്‍പൂളിന്റെ തട്ടമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 59ാം മിനുറ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. എന്നാല്‍ പത്തുമിനിറ്റിന് ശേഷം സിറ്റിക്കായി ഫോഡന്‍ വലകുലുക്കി.

76ാം മിനുറ്റില്‍ മുഹമ്മദ് സലാഹിന്റെ സുന്ദര ഗോളില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്ന് നാലുകളിക്കാരെ ഡ്രിബിള്‍ ചെയ്ത് അതിമനോഹര ഗോളാണ് സലാഹ് നേടിയത്.

എന്നാല്‍ 81ാം മിനുറ്റില്‍ കെവിന്‍ ഡിബ്രുയ്ന്‍ ലിവര്‍പൂളിന്റെ വലയിലേക്ക് നിറയൊഴിച്ചതോടെ സ്‌കോര്‍ 2-2 എന്ന നിലയിലെത്തി. പിന്നീട് ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. സമനിലയോടെ ഏഴു കളികളില്‍ നിന്ന് 15 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ ശക്തരായ ടോട്ടന്‍ഹാം ആസറ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ബ്രന്‍ഡ്‌ഫോര്‍ഡ് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ലെയ്സ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.

TAGS :

Next Story