Quantcast

ഗർണാചോയും ഹോയ്‌ലൻഡും വലകുലുക്കി;ആറു മത്സരത്തിന് ശേഷം വിജയവഴിയിൽ യുണൈറ്റഡ് 2-1

ടോട്ടനവും ആസ്റ്റൺ വില്ലയും തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ ന്യൂകാസിൽ യുണൈറ്റഡിനെ ബ്രൈട്ടൻ അട്ടിമറിച്ചു

MediaOne Logo

Sports Desk

  • Updated:

    2024-10-19 18:59:52.0

Published:

19 Oct 2024 5:01 PM GMT

Garnacho, Hoyland net; United win 2-1 after six games
X

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രമിയർലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രെൻഡ്‌ഫോഡിനെതിരെ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് സ്വന്തം തട്ടകയമായ ഓൾഡ് ട്രാഫോർഡിൽ ജയംപിടിച്ചത്. അലചാൻഡ്രോ ഗർണാചോ (47), റാഷ്മസ് ഹോയ്‌ലൻഡ്(62) എന്നിവർ യുണൈറ്റഡിനായി വലകുലുക്കി. പിന്നോക്ക് ബ്രെൻഡ് (45+5) ഫോർഡിനായി ആശ്വാസഗോൾ നേടി. മറ്റു മത്സരങ്ങളിൽ ആസ്റ്റൺവില്ല 3-1ന് ഫുൾഹാമിനേയും ടോട്ടനം ഒന്നിനെതിരെ നാല് ഗോളിന് വെസ്റ്റ്ഹാമിനേയും തകർത്തു. ന്യകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബ്രൈട്ടൻ തോൽപിച്ചു.

ആദ്യ പകുതിയിലാണ് ബ്രെൻഡ്‌ഫോർഡ് വിവാദ ഗോളിൽ മുന്നിലെത്തിയത്. തലക്ക് പരിക്കേറ്റ യുണൈറ്റഡ് പ്രതിരോധ താരത്തെ റഫറി ഗ്രൗണ്ടിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ട സമയത്ത് എടുത്ത കോർണറിൽ നിന്നാണ് (45+5) സന്ദർശകർ ഗോൾനേടിയത്. ഡാമ്‌സ്ഗാർഡിന്റെ കോർണറിൽ ഉജ്ജ്വല ഹെഡ്ഡറിലൂടെ പിനോക്ക് വലകുലുക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില പിടിച്ചു.

അലെചാൻഡ്രോ ഗർണാചോയുടെ മികച്ച ഫിനിഷിങ് ചുവന്ന ചെകുത്താൻമാർക്ക് ആശ്വാസമായി. 62ാം മിനിറ്റിൽ ഡെൻമാർക്ക് സ്‌ട്രൈക്കർ റാസ്മൻ ഹോയ്‌ലൻഡും വലകുലുക്കി. മത്സരത്തിലുടനീളം 11 തവണയാണ് യുണൈറ്റഡ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ആറു മത്സരങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് വിജയിക്കുന്നത്. നിരന്തരം വിമർശനമേറ്റുവാങ്ങുന്ന പരിശീലകൻ എറിക് ടെൻ ഹാഗിനും ജയം ആശ്വാസമായി

TAGS :

Next Story