മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് യുവേഫ
കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്
യൂറോ കപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്ത് കുഴഞ്ഞ് വീണു. ഫിൻലാന്റ് ഹാഫിൽ ഡെൻമാർക്കിന് അനുകൂലമായി ലഭിച്ച ത്രോ ബോൾ സ്വീകരിക്കവെ എറിക്സൻ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എറിക്സന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു.
കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്. ആരോഗ്യപ്രവർത്തകർ സിപിആർ അടക്കമുള്ള അടിയന്തര പരിചരണം നൽകി. 15 മിനിറ്റിനു ശേഷം അദ്ദേഹത്തെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി. ഈ ഘട്ടത്തിൽ എറിക്സണ് ബോധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം എറിക്സൻ ഉണർന്നിരിക്കുന്നതായി ഡെന്മാർക്ക് എഫ്എയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയാനോ റോമനോ ട്വീറ്റ് ചെയ്തു.
Next Story
Adjust Story Font
16