'എന്റെ ശമ്പളം ലാഭിച്ചതിൽ അവർ അഭിമാനിക്കുന്നുണ്ടാകും': ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ മുൻ സഹപരിശീലകൻ
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ലഭിക്കേണ്ട ബോണസ് ശമ്പളം മുഴുവനായും ഇതുവരെ മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടില്ല എന്ന ആരോപണമാണ് സ്റ്റീഫൻ ഹെയ്ഡൻ
സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ- ബ്ലാസ്റ്റേഴ്സ് ടീം
കൊച്ചി: വിവാദവും വിലക്കും തളര്‍ത്തിയ കേരളബ്ലാസ്റ്റേഴ്സില്‍ മറ്റൊരു വിവാദം ഉരുണ്ടുകൂടുന്നു. ശമ്പളപ്രശ്നം ഉന്നയിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മുന്‍സഹ പരിശീലകന്‍ രംഗത്ത് എത്തിയതാണ് ഇപ്പോഴത്തെ സംസാരം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ലഭിക്കേണ്ട ബോണസ് ശമ്പളം മുഴുവനായും ഇതുവരെ മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടില്ല എന്ന ആരോപണമാണ് സ്റ്റീഫൻ ഹെയ്ഡൻ ട്വിറ്ററിലൂടെ ഉയർത്തിയത്.
ആദ്യ ശമ്പളം ലഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിന് രണ്ടു ദിവസം മുൻപ് മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാനേജ്മെന്റിനെതിരെയും സ്പോർട്ടിങ് ഡയറക്ടർക്ക്(കരോലിസ് സ്കിൻകിസ്) എതിരെയും കൂടുതൽ ആരോപണങ്ങൾ ഉയർത്തിയത്. എന്റെ ശമ്പളം ലാഭിച്ചതിൽ അവർ അഭിമാനിക്കുന്നുണ്ടാകുമന്നായിരുന്നു സ്റ്റീഫന്റെ പ്രതികരണം.
വാൻ ഡെർ ഹെയ്ഡനെ നിയമിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയിലെ ഇല്ലായിരുന്നു. 2021 ജൂണിൽ ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി വുക്കോമാനോവിച്ചിനെ പ്രഖ്യാപിച്ചപ്പോൾ, പാട്രിക് വാൻ കെറ്റ്‌സിനെയാണ് അസിസ്റ്റന്റായി തെരഞ്ഞെടുത്തത്. ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലീജിൽ കളിക്കുന്ന കാലം മുതൽ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. എന്നിരുന്നാലും, 2021-22 ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ബ്ലാസ്റ്റേഴ്‌സിന് ഒരു പുതിയ അസിസ്റ്റന്റ് കോച്ചിനെ കണ്ടെത്തേണ്ടതായി വന്നു. ഒക്ടോബറിൽ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വാൻ കെറ്റ്‌സ് ക്യാമ്പ് വിട്ടതോടെയാണിത്.
തുര്‍ന്നാണ് സ്റ്റീഫൻ ഹെയ്ഡനിലേക്ക് എത്തുന്നത്. കളിക്കാരുമായും പരിശീലകന്‍ വുകമിനോവിച്ചുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ ഹെയ്ഡനായി. ആറ് വർഷത്തിനിടെ ആദ്യമായി ഐഎസ്എൽ ഫൈനലിലെത്താൻ ടീമിനെ സഹായിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശമ്പളുവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി അത്ര രസത്തിലല്ലായിരുന്നു. 2022 ഫെബ്രുവരി 28 വരെയായിരുന്നു ക്ലബ്ബിന്റെ കരാർ. എങ്കിലും, ടീം പ്ലേഓഫിലേക്കും തുടർന്ന് ഫൈനലിലേക്കും മുന്നേറിയാൽ കാലാവധി നീളുമെന്ന ഉപാധി കരാറിലുണ്ടായിരുന്നു. നവംബറിൽ തീരുമാനിച്ച ശമ്പളം മാസങ്ങളോളം നൽകാതിരുന്നതിനാൽ ഭാര്യയോടൊപ്പം ജനുവരിയിൽ ബെൽജിയത്തിലേക്ക് തിരികെ പോകാൻ തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ക്ലബ്ബിലെ കളിക്കാരുടെ കഠിനാധ്വാനം ഫലം കാണുന്നതിനാല്‍ തീരുമാനം മാറ്റി. മറ്റുള്ള സ്റ്റാഫുകൾക്ക് ഫെബ്രുവരി വരെയുള്ള ശമ്പളം ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചത് ജനുവരി വരെയുള്ളത് മാത്രമെന്നെനും അദ്ദേഹം വ്യക്തമാക്കുന്നു. ഏപ്രിൽ ബാക്കിയുള്ള ശമ്പളം ലഭിച്ചെങ്കിലും പ്ലേ ഓഫിന്റെയും ഫൈനലിന്റെയും ബോണസ് തുക അതിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹെയ്ഡന്‍ പറയുന്നു. പിന്നീട് പാരതിയുമായൊക്കെ മുന്നോട്ടുപോയപ്പോഴാണ് പകുതിയെങ്കിലും ശമ്പളം ലഭിച്ചതെന്നും ഇനിയും തരാനുണ്ടെന്നും അദ്ദേഹം പറയുന്നു.
Summary-"They must be feeling proud about saving that money" - Ex-Kerala Blasters assistant Stephan van der Heyden on salary row
Adjust Story Font
16