സടകുടഞ്ഞ് സദൗയി; രണ്ടു ഗോളിന് ചെന്നൈയിനെ വീഴ്ത്തി എഫ്‌സി ഗോവ
ബ്ലാസ്‌റ്റേഴ്‌സിൽ സൂപ്പർ സ്‌ട്രൈക്കറായി വിലസിയ അൽവാരോ വാസ്‌ക്വസിനെയടക്കം ബെഞ്ചിലിരുത്തിയായിരുന്നു ഗോവൻ പ്രകടനം
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു ഗോളിന് ചെന്നൈയിൻ എഫ്‌സിയെ വീഴ്ത്തി എഫ്‌സി ഗോവ. ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മൊറോക്കൻ താരമായ നോഹ് സദൗയിയുടെ മികവിലാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ഗോവ ലീഡ് നേടുകയായിരുന്നു. എൻ. സദൗയിയുടെ പാസ്സിൽ റെഡീം ത്‌ലാങ് ഗോൾവല കുലുക്കുകയായിരുന്നു. എതിർഗോൾമുഖത്തേക്ക് എഡുബേഡിയ നീട്ടിനൽകിയ ഹൈബോൾ സദൗയി പിടിച്ചെടുത്ത് ത്‌ലാങിന് കൈമാറുകയായിരുന്നു. 92ാം മിനുട്ടിലാണ് സദൗയി എതിർ ഗോൾ വല കുലുക്കിയത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ സൂപ്പർ സ്‌ട്രൈക്കറായി വിലസിയ അൽവാരോ വാസ്‌ക്വസിനെയടക്കം ബെഞ്ചിലിരുത്തിയായിരുന്നു ഗോവൻ പ്രകടനം. 54 ശതമാനം പന്തടക്കവുമായി ചെന്നൈയിനായിരുന്നു മത്സരം നിയന്ത്രിച്ചതെങ്കിലും ലക്ഷ്യം നേടാൻ ഗോവക്കാണ് കഴിഞ്ഞത്. മത്സരത്തിൽ ചെന്നൈയിന് അഞ്ചും ഗോവക്ക് മൂന്നും കോർണറുകൾ ലഭിച്ചു.
അവസനത്തെ രണ്ടു കളികളിലും വിജയിച്ച എഫ്‌സി ഗോവ ഐഎസ്എൽ പോയൻറ് ടേബിളിൽ ഒന്നാമതാണ്. ആറു പോയൻറാണ് ടീമിനുള്ളത്. എന്നാൽ നാലു പോയൻറുമായി ചെന്നൈയിൻ അഞ്ചാമതാണുള്ളത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നു പോയൻറുമായി എട്ടാമതാണ്.
FC Goa defeated Chennaiyin FC by two goals in the Indian Super League.
Adjust Story Font
16