അഫ്ഗാന് ഫുട്ബോള്‍ താരങ്ങളെ രക്ഷപ്പെടുത്താന്‍ ഫിഫ രംഗത്ത്
കാബൂളിലെ യുഎസ് സൈനിക വിമാനത്തിൽനിന്നു വീണു മരിച്ചവരിൽ ദേശീയ ഫുട്ബോള്‍ താരം സാക്കി അന്വാരിയുണ്ടായിരുന്നു
അഫ്ഗാൻ ഫുട്ബോൾ താരങ്ങളെ രാജ്യത്തിനു പുറത്തെത്തിക്കാൻ ഫിഫയും പ്രഫണൽ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോയും ചേർന്ന് ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന പുരുഷ-വനിത ഫുട്ബോൾ താരങ്ങളെ ഒഴിപ്പിക്കാൻ സംഘടനകൾ സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ പറഞ്ഞു. തങ്ങൾ ഫിഫ്പ്രോയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. മുൻപ് ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. വീണ്ടും ചെയ്യാൻ കഴിയണമെന്നും ഫത്മ കൂട്ടിച്ചേർത്തു.
Over the past few days, FIFPRO has been liaising with governments to establish an evacuation plan for athletes at risk. Central to this rescue effort, is the ambition to bring as many people to safety as possible.
— FIFPRO (@FIFPRO) August 20, 2021
കായിക താരങ്ങളെ അഫ്ഗാനിൽനിന്നും ഒഴിപ്പിക്കാൻ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഫിഫ്പ്രോ ട്വീറ്റ് ചെയ്തിരുന്നു. കാബൂളിലെ യുഎസ് സൈനിക വിമാനത്തിൽനിന്നു വീണു മരിച്ചവരിൽ ദേശീയ ഫുട്ബോള്‍ താരം സാക്കി അന്വാരിയുണ്ടായിരുന്നു.
Adjust Story Font
16