ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു
2018ൽ ഫ്രാൻസ് ലോക ജേതാക്കളായപ്പോൾ ഫ്രഞ്ച് സംഘത്തെ നയിച്ചത് ലോറിസ് ആയിരുന്നു.
ഗാരത് ബെയിലിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നാല് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും ലോറിസ് ഫ്രാൻസിനായി കളിച്ചിട്ടുണ്ട്. 2018ൽ ഫ്രാൻസ് ലോക ജേതാക്കളായപ്പോൾ ഫ്രഞ്ച് സംഘത്തെ നയിച്ചത് ലോറിസ് ആയിരുന്നു. 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനൽ കളിച്ചതും ലോറിസിന്റെ നായകത്വത്തിലാണ്.
''അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിനായി എല്ലാം നൽകിക്കഴിഞ്ഞെന്നാണ് എന്റെ തോന്നൽ. യൂറോ യോഗ്യതാ മത്സരങ്ങൾക്ക് രണ്ടര മാസം മാത്രം ബാക്കിനിൽക്കുന്നതിനാൽ ഇപ്പോൾ തന്നെ ഇത് പ്രഖ്യാപിക്കണം''-ഫ്രഞ്ച് സ്‌പോർട്‌സ് പത്രമായ ല എക്യുപിന് നൽകിയ അഭിമുഖത്തിൽ ലോറിസ് പറഞ്ഞു.
ഫ്രഞ്ച് വല കാക്കാൻ പകരക്കാരൻ എത്തിക്കഴിഞ്ഞതായും ലോറിസ് പറഞ്ഞു. എ.സി മിലാൻ ഗോൾ കീപ്പർ മൈക് മൈഗ്നാകും ലോറിസിന്റെ പിൻഗാമി. വ്യക്തിയെന്ന നിലക്ക് തനിക്കും കുടുംബത്തിനും മക്കൾക്കും വേണ്ടി സമയം ചെലവിടേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും ഫ്രാൻസിനെ ലോകകപ്പ് ഫൈനൽ വരെയെത്തിച്ച് മടങ്ങുന്നത് ഉചിത സമയത്താണെന്നും ലോറിസ് പറഞ്ഞു.
ലോറിസിനെപ്പോലെ ഒരു താരത്തെ പരിശീലിപ്പിക്കാനായത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും ടീമിന് നൽകിയ സംഭാവനക്ക് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഫ്രഞ്ച് കോച്ച് ദിദിയർ ദേഷാംപ്‌സ് പറഞ്ഞു...
Adjust Story Font
16