Quantcast

ഇറാനിൽ നിന്നും മലബാറിലേക്ക്!; ഹാജർ ദബ്ബാഗിയുമായി കരാറൊപ്പിട്ട് ഗോകുലം എഫ്.സി

എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് വലിയ സന്നാഹങ്ങളാണ് ഗോകുലം എഫ്.സി ഒരുക്കുന്നത്

MediaOne Logo

വെബ് ഡെസ്ക്

  • Published:

    23 Sep 2023 6:55 AM GMT

gokulam fc, ഗോകുലം എഫ്.സി, Hajar Dabbaghi
X

കോഴിക്കോട്: ഇറാൻ ദേശീയ ടീമിന്റെ സൂപ്പർ സ്ട്രൈക്കർ ഹാജർ ദബ്ബാഗിയുമായി കരാറൊപ്പിട്ട് ഗോകുലം എഫ്.സി. ഇറാനിയൻ ക്ലബായ സെഫാൻ എസ് ഫഹാനുമായുള്ള അവിസ്മരണീയമായ അഞ്ചുവർഷത്തെ കരിയറിന് ശേഷമാണ് ഹാജർ ഗോകുലവുമായി കരാറൊപ്പിടുന്നത്.

‘‘ദബ്ബാദി ഇനി മുത​ൽ ഒരു ‘മലബാരി’യാണ്. ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായി ഇറാനിയൻ ഗോൾ സ്കോറർ ഹാജർ ദബ്ബാഗി​യുമായി കരാർ ഒപ്പിട്ടിരിക്കുന്നു. ഇറാനിയൻ ലീഗിൽ നൂറിലേറെ ഗോൾ സ്കോർ ചെയ്ത ഇവരെ സ്വാഗതം ചെയ്യുന്നു’’-ഗോകുലം കേരള എഫ്.സി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചു.

നവംബർ 6 മുതൽ തായ് ലൻഡിൽ അരങ്ങേറുന്ന എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് വലിയ സന്നാഹങ്ങളാണ് ഗോകുലം എഫ്.സി ഒരുക്കുന്നത്. ഘാനയിൽ നിന്നുള്ള അറ്റാക്കിങ് പ്ലയറായ വെറോണിക്ക അപിയാഹയുമായും ഗോകുലം നേ​രത്തെ കരാർ ഒപ്പിട്ടിരുന്നു.

ഭിന്നശേഷിക്കാരനായ അലക്സ് സാഞ്ചസ് ലോപ്പസുമായി കരാറൊപ്പിട്ട് ഗോകുലം എഫ്.സി പുരുഷ ടീം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ പ്രൊഫഷനൽ ഫുട്ബാൾ ടൂർണമെന്റിൽ പ​ങ്കെടുക്കുന്ന ആദ്യ ഭിന്നശേഷിക്കാരനായ താരം കൂടിയാണ് സ്​പെയിനിൽനിന്നുള്ള അലക്സ് സാഞ്ചസ്.

TAGS :

Next Story