സൂപ്പർ കപ്പ്: ജംഷഡ്പൂരിനോട് പൊരുതിത്തോറ്റ് ഗോകുലം കേരള
ആദ്യ പകുതിയിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിലും വൻ വീര്യമാണ് പ്രകടിപ്പിച്ചത്
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്.സിയോട് പൊരുതിത്തോറ്റ് ഗോകുലം കേരള എഫ്.സി. ആദ്യ പകുതിയിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിലും വൻ വീര്യമാണ് പ്രകടിപ്പിച്ചത്. ആദ്യ പകുതിയിൽ ആദ്യം ഗോളടിച്ചത് മലബാറിയൻസായിരുന്നുവെങ്കിൽ രണ്ടാം പകുതിയുടെ 59ാം മിനിട്ടിൽ ഫാറൂഖ് ഗോകുലത്തിന്റെ വല കുലുക്കി ജംഷഡ്പൂരിന് ലീഡ് നൽകി. എന്നാൽ 33ാം മിനിട്ടിൽ ആതിഥേയർക്കായി ലക്ഷ്യം കണ്ട കോന്നി തന്നെ വീണ്ടും അവരുടെ രക്ഷക്കെത്തി. 62ാം മിനിട്ടിലായിരുന്നു രണ്ടാം ഗോൾ. എന്നാൽ ഏഴു മിനിട്ടിന്റെ ഇടവേളയിൽ ഉരുക്കിന്റെ കരുത്തുള്ള എതിരാളികൾ ഗോൾമടക്കി. 69ാം മിനിട്ടിൽ ഇഷാൻ പണ്ഡിതയാണ് സന്ദർശകർക്ക് വിജയഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയുടെ 39ാം മിനിട്ടിൽ സാവിയറിലൂടെയായിരുന്നു ടീമിന്റെ ആദ്യ ഗോൾ.
മൂന്നു മത്സരം കളിച്ച ജംഷഡ്പൂർ ഗ്രൂപ്പ് സിയിൽ ഒന്നാമന്മാരാണ്. മൂന്നു പോയിൻറുമായി എ.ടി.കെയാണ് രണ്ടാമത്. മൂന്നു പോയിൻറുണ്ടെങ്കിലും മൈനസ് ഒന്ന് ഗോൾ വ്യതാസമുള്ള ഗോവയാണ് മൂന്നാമത്. ഗോകുലം നാലാമതാണ്.
Gokulam Kerala held Jamshedpur FC to a draw in the first half of today's match in the Hero Super Cup.
Adjust Story Font
16