Quantcast

ബാങ്കോക് എഫ്‌സിയെ തകർത്ത് ഗോകുലം കേരളാ എഫ്‌സി

മൂന്നിന് എതിരെ നാല് ഗോളുകൾക്കാണ് വിജയം

MediaOne Logo

Sports Desk

  • Published:

    13 Nov 2023 6:58 AM GMT

Gokulam Kerala FC beat Bangkok FC
X

ബാങ്കോക്: എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്‌സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയിൽ സ്‌കോർ 2 -1 എന്ന നിലയിൽ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു. എന്നാൽ ഗോകുലം കേരളയുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നും വിജയം നൽകുകയായിരുന്നു.

മുമ്പും എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഗോകുലത്തിന്റെ മികച്ച റിസൾട്ടാണിത്. നാലു ടീമുകളുള്ള ടേബിളിൽ ഗോകുലം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനം നേടിയ ഉറവ റെഡ് (ജപ്പാൻ )ആണ് അടുത്ത സ്റ്റേജിലേക്ക് എൻട്രി നേടിയ ഏക ടീം. ലീഗിൽ ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്. ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ഗോകുലത്തിന് വേണ്ടി ആദ്യപകുതിയിൽ ഗോൾ നേടിയത്. ആദ്യാവസാനം ടീം സ്പിരിറ്റിൽ മുന്നേറിയ ഗോകുലത്തിന് അനിവാര്യമായ വിജയം കിട്ടുകയായിരുന്നു. എഎഫ്‌സി മെൻ ആൻഡ് വിമെൻ വിഭാഗങ്ങളിൽ പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ ടീമാണ് ഗോകുലം കേരളം എഫ്‌സി.

Gokulam Kerala FC beat Bangkok FC

TAGS :

Next Story