Quantcast

ആദ്യ മത്സരത്തിന് ഗോകുലം ഇന്നിറങ്ങുന്നു; എതിരാളികള്‍ ഇന്‍റര്‍ കാശി

കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന മത്സരത്തിനുമുന്നോടിയായി തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടി അരങ്ങേറും

MediaOne Logo

Web Desk

  • Updated:

    2023-10-28 01:35:41.0

Published:

28 Oct 2023 1:26 AM GMT

Gokulam Kerala FC will play the first match of the season in the I-League today, Gokulam Kerala vs Inter Kashi, I-League, Kozhikode EMS corporation stadium
X

കോഴിക്കോട്: ഐ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിന് ഗോകുലം കേരള എഫ്.സി ഇന്നിറങ്ങും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ ഇന്‍റര്‍ കാശിയാണ് എതിരാളികള്‍. മത്സരത്തിനു മുന്നോടിയായി നടക്കുന്ന കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.

സ്പെയിനിൽ നിന്നെത്തിയ പരിശീലകൻ ഡോമിംഗോ ഒറാമസും നായകൻ അലക്സാണ്ട്രോ സാഞ്ചെസും അനസ് എടത്തൊടികയും ഉൾപ്പെടെ മിന്നും താരങ്ങൾ. ഇൻ്റർ കാശിക്കെതിരെ സീസണിലെ ആദ്യ മത്സരത്തിന് ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മലബാറിയൻസിനു പ്രതീക്ഷകളേറെയാണ്.

മൂന്നാം ഐ ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഗോകുലം ഇറങ്ങുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ഗോകുലം കുപ്പായത്തിലൂടെ അനസ് എടത്തൊടിക വീണ്ടും സജീവ മത്സരരംഗത്തെത്തുന്നത് ആരാധകർക്കു സന്തോഷം പകരുന്നതാണ്. അനസിനുപുറമെ വലിയ താരനിര ഇത്തവണ ഗോകുലത്തിനൊപ്പമുണ്ട്. അബ്ദുൽ ഹഖ് നെടിയോടത്ത്, കഴിഞ്ഞ വർഷത്തെ ക്യാപ്റ്റനും ഐ ലീഗിലെ മികച്ച പ്രതിരോധതാരവുമായ എഡുബേഡിയ, ബംഗളൂരു എഫ്.സിയിലെ നിലി പെർഡോമ തുടങ്ങിയ കരുത്തരുടെ ബലത്തിലാണ് ഗോകുലം ഈ സീസണിൽ ഇറങ്ങുന്നത്.

തുടക്കക്കാരെന്ന പതർച്ച ഇല്ലാതെ വിജയിച്ച് തുടങ്ങാനാണ് ഇൻ്റർ കാശിയും ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവുണ്ട്. മത്സരത്തിനുമുന്നോടിയായി വൈകീട്ട് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയും അരങ്ങേറും.

Summary: Gokulam Kerala FC will play the first match of the season in the I-League today. In the match to be held at the EMS Corporation Stadium in Kozhikode at 8 pm, the opponents are Inter Kashi.

TAGS :

Next Story