ടോട്ടന്‍ഹാം വിടാനുള്ള താല്‍പര്യമറിയിച്ച് ഹാരി കെയ്‍ന്‍; വലയെറിഞ്ഞ് വമ്പന്‍ ക്ലബുകള്‍
പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്
ഈ സീസണോടെ ടോട്ടൻഹാം വിടാൻ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ താല്‍പര്യമറിയിച്ചു. ടീമിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാണ് 27കാരനായ താരം ക്ലബ് വിടാൻ കാരണം. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണം എന്ന് സ്പർസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെയ്ൻ. മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിട്ടും ഇതു വരെയും ഒരു കിരീടം പോലും ടോട്ടനത്തിനൊപ്പം സ്വന്തമാക്കാൻ കെയ്നിനായിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവർപൂളിനോട് തോൽവി വഴങ്ങിയതാണ് ടോട്ടന്‍ഹാമിനൊപ്പമുള്ള ഹാരി കെയ്‍നിന്റേ ഏറ്റവും വലിയ നേട്ടം. ഈ സീസണിൽ കറബാവോ കപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു.
ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി. സീസണിൽ ഇതുവരെ 32 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്. സ്പർസ് വിട്ടാലും ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നിവരൊക്കെ കെയ്നിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈക്കറെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബുകളിലൊന്നിലായിരിക്കും കെയ്ൻ അടുത്ത സീസണിൽ കളിക്കുക.
Adjust Story Font
16