'അതാണ് അവസാന ലക്ഷ്യം'; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്‌ബോൾ കോച്ച്
സിറ്റിമകിന്റെ കീഴിൽ ടീം രണ്ടാംവട്ടവും ഏഷ്യാകപ്പിലേക്ക് യോഗ്യത നേടിയിരുന്നു
ഇന്ത്യൻ ഫുട്‌ബോൾ ടീമുമൊത്തുള്ള തന്റെ കരിയറിനെ കുറിച്ചുള്ള വലിയ പ്രഖ്യാപനവുമായി ഹെഡ്‌കോച്ച് ഇഗോർ സ്റ്റിമക്. 2023 എഎഫ്‌സി ഏഷ്യൻ കപ്പായിരിക്കും തന്റെ നേതൃത്വത്തിൽ നീലക്കടുവകളിറങ്ങുന്ന അവസാന ടൂർണമെന്റെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ക്രൊയേഷ്യക്കാരനായ കോച്ച് 2019 ലാണ് സീനിയർ ടീമിന്റെ പരിശീലകനായെത്തിയത്.
സിറ്റിമകിന്റെ കീഴിൽ ടീം രണ്ടാംവട്ടവും ഏഷ്യാകപ്പിലേക്ക് യോഗ്യത നേടിയിരുന്നു. യോഗ്യത മത്സരങ്ങളിൽ കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങളെ നീലപ്പട പരാജയപ്പെടുത്തി. കൊൽക്കത്തയിൽ വെച്ചായിരുന്നു മത്സരങ്ങൾ. 2023 ഏഷ്യാകപ്പ് വരെ സ്റ്റിമകിന്റെ കാലാവധി ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നീട്ടിക്കൊടുത്തിരുന്നു. ടൂർണമെൻറിന്റെ ക്വാർട്ടർ ഫൈനലിൽ ടീമെത്തിയാൽ കരാർ പുതുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു.
എന്നാൽ ഏഷ്യാകപ്പിൽ ബോർഡ് എന്തെങ്കിലും ലക്ഷ്യം തന്നിട്ടുണ്ടോയെന്ന സ്‌പോർട്‌സ് സ്റ്റാർ അഭിമുഖത്തിലെ ചോദ്യത്തിന് ടൂർണമെൻറിന് ശേഷം ടീമിനൊപ്പം തുടരുന്നില്ലെന്നും അതിനാൽ പ്രകടനം ചർച്ചയാകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ തികഞ്ഞ താത്പര്യത്തോടെ ടീം അംഗങ്ങൾക്കായി എല്ലാകാര്യങ്ങളും ചെയ്തുവെന്നും അവരുടെ വളർച്ചക്കായി എല്ലാ അറിവും വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Head Coach Igor Stimac with a big announcement about his career with the Indian football team.
Adjust Story Font
16