Quantcast

"ഞങ്ങളെ അഭിനന്ദിക്കാൻ അദ്ദേഹം ഡ്രസ്സിങ് റൂമിലെത്തി"; വുകുമാനോവിച്ചിനെ വാനോളം പുകഴ്ത്തി ഹൈദരാബാദ് കോച്ച്

ഇത് പോലുള്ള പരിശീലകരെയാണ് ഐ.എസ്.എല്ലിന് ആവശ്യമെന്ന് മനോലോ മാർക്വെസ്

MediaOne Logo

Sports Desk

  • Updated:

    2022-02-25 06:50:16.0

Published:

25 Feb 2022 6:39 AM GMT

ഞങ്ങളെ അഭിനന്ദിക്കാൻ അദ്ദേഹം ഡ്രസ്സിങ് റൂമിലെത്തി; വുകുമാനോവിച്ചിനെ വാനോളം പുകഴ്ത്തി ഹൈദരാബാദ് കോച്ച്
X

കഴിഞ്ഞ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ വിജയത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ചിനെ വാനോളം പുകഴ്ത്തി ഹൈദരാബാദ് കോച്ച് മനോലോ മാർക്വെസ്. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച തങ്ങളെ അഭിനന്ദിക്കാന്‍ കേരളാബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകുമാനോവിച്ച് തങ്ങളുടെ ഡ്രസ്സിങ് റൂമിലെത്തിയെന്നും ഇത് പോലുള്ള പരിശീലകരെയാണ് ഐ.എസ്.എല്ലിന് ആവശ്യമെന്നും മാർക്വെസ് പറഞ്ഞു.


ഹൈദരാബാദിനെതിരായ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം തോൽവി വഴങ്ങിയത്. ഹൈദരബാദിന്‍റെ സൂപ്പർ സ്‌ട്രൈക്കർ ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് കേരളത്തിന്‍റെ പ്രതീക്ഷകളെ തച്ചുടച്ചത്. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോൾ നേടിയത്.

മൂന്ന് കളികളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഈ സീസണിൽ ബാക്കിയുള്ളത്. ശേഷിക്കുന്ന മൂന്ന് കളികളിൽ ജയത്തിൽ കുറഞ്ഞ ഒരു പ്രകടനവും ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിക്കില്ല. അല്ലെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കേരളത്തിന് കാത്തിരിക്കേണ്ടി വരും. നിലവിൽ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

TAGS :

Next Story