Quantcast

ഫിഫ ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട്; ഇന്ത്യ ഗ്രൂപ്പ് എയിൽ

ലോക റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഖത്തറാണ് ഗ്രൂപ്പിലെ ശക്തരായ ടീം

MediaOne Logo

Web Desk

  • Updated:

    2023-07-27 10:01:57.0

Published:

27 July 2023 9:54 AM GMT

Indian football team
X

2026ലെ ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ. ഇന്ത്യക്ക് പുറമേ, ഖത്തർ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ/മംഗോളിയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ലോക റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഖത്തറാണ് ഗ്രൂപ്പിലെ ശക്തരായ ടീം. കുവൈത്ത് 141-ാം റാങ്കിലാണ് എങ്കിലും മികച്ച ടീമാണ് അവരുടേത്. സാഫ് കപ്പിലെയും ഇന്റർകോണ്ടിനന്റ് കപ്പിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 99-ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യൻ ടീം.

ഗ്രൂപ്പിലെ ടീമുകളുമായി ഈയിടെ നടന്ന മത്സരങ്ങളിൽ ഖത്തറിനോട് മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽവി. കുവൈത്തിനെ ഷൂട്ടൗട്ടിൽ 4-5 (1-1)നും അഫ്ഗാനെ 2-1നും മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഒമ്പത് ഗ്രൂപ്പുകളാണ് ഏഷ്യയിലുള്ളത്. ആകെ 36 ടീമുകൾ. ഒമ്പത് ടീമുകൾക്ക് മാത്രമാണ് ഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടാനാകുക.

ഒമ്പത് ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കുക. മൂന്നാം റൗണ്ടിലെ 18 ടീമുകൾ ആ റൗണ്ടിൽ ഏറ്റുമുട്ടും. ഖത്തറിന്റെയും കുവൈത്തിന്റെയും വെല്ലുവിളി മറികടന്നാൽ മാത്രമേ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലെത്താനാകൂ.

ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ചൈന, ബംഗ്ലാദേശ്, മ്യാന്മർ എന്നിവടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ചൈനീസ് തായ്‌പേയ്, തായ്‌ലാൻഡ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് ബിയിലാണ് വനിതാ ടീം.




TAGS :

Next Story