Quantcast

ഫിഫ റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യ പുരുഷ ടീം, വനിതകള്‍ക്ക് നിരാശ

പുരുഷന്മാരുടെ റാങ്കിങില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്

MediaOne Logo

Roshin

  • Published:

    28 May 2021 2:05 AM GMT

ഫിഫ റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യ പുരുഷ ടീം, വനിതകള്‍ക്ക് നിരാശ
X

ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. നിലവില്‍ 105ാം റാങ്കാണ് ഇന്ത്യക്കുള്ളത്. അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് നഷ്ടം സംഭവിച്ചു. ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍ വനിതാ ടീം 57ാം റാങ്കിലേക്ക് വീണു. നാല് സ്ഥാനങ്ങളാണ് ടീമിന് നഷ്ടമായത്.

പുരുഷന്മാരുടെ റാങ്കിങില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനത്ത് മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും നില്‍ക്കുന്നു. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലുമാണ് ഉള്ളത്. സ്പെയിന്‍, ഇറ്റലി, അര്‍ജന്‍റീന എന്നിവര്‍ക്കാണ് അടുത്ത സ്ഥാനങ്ങള്‍. വനിതാ വിഭാഗത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്‍ ടീമുകളാണ് ആദ്യ അഞ്ചില്‍.

TAGS :

Next Story