Quantcast

മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമുകൾ പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റീമാക് നേരത്തെ കത്തയച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    26 July 2023 2:14 PM GMT

മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമുകൾ പങ്കെടുക്കും
X

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമുകൾ പങ്കെടുക്കും. പുരുഷ- വനിതാ ടീമുകൾക്കാണ് കായിക മന്ത്രാലയം അനുമതി നൽകിയത്. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചതോടെയാണ് ഇരു ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ഒരുങ്ങിയത്.

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലമാണ് ഇളവ് നല്‍കിയത്. അടുത്തകാലത്ത് നടത്തിയ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് കായികമന്ത്രാലയം രണ്ടു ടീമുകള്‍ക്കും അനുമതി നല്‍കിയതെന്ന്കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ചൈനയിലെ ഹാങ്ഷൗവിലാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം തവണയും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്. ഏഷ്യന്‍ ഫുട്ബോളില്‍ ആദ്യ എട്ട് റാങ്കിനുള്ളില്‍ നിന്നാല്‍ മാത്രമെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കൂ. ഈ മാനദണ്ഡത്തെ തുടര്‍ന്ന് 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന് അവസരം നഷ്ടമായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റീമാക് നേരത്തെ കത്തയച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മികച്ചതാണെന്നും ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വേകുമെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

TAGS :

Next Story