ഐ.എസ്.എൽ ഫൈനൽ തിയതി പ്രഖ്യാപിച്ചു; മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കം
മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും നോക്കൗണ്ട് റൗണ്ട് യോഗ്യത നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം മറ്റ് ആറു ടീമുകൾ തമ്മിൽ നോക്കൗട്ട് യോഗ്യതയ്ക്കായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്
ന്യൂഡൽഹി: ഐ.എസ്.എൽ കലാശപ്പോരാട്ടത്തിന്റെ തിയതി പ്രഖ്യാപിച്ചു. മാർച്ച് 18നാണ് ഫൈനൽ. മത്സരവേദി പുറത്തുവിട്ടിട്ടില്ല.
മാർച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനൽ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കമാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകൾ.
മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും നോക്കൗണ്ട് റൗണ്ട് യോഗ്യത നേടിയിട്ടുണ്ട്. 42 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും 35 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്.
മറ്റ് ആറു ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ്(28 പോയിന്റ്), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിൻ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.
Summary: Indian Super League 2022-23 playoffs, final dates announced
Adjust Story Font
16