Quantcast

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ തകർത്ത് ഇന്റർമിലാൻ

ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയം ആകും ഇത്.

MediaOne Logo

Web Desk

  • Updated:

    2022-10-05 01:35:42.0

Published:

5 Oct 2022 1:10 AM GMT

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ തകർത്ത് ഇന്റർമിലാൻ
X

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാന് മുന്നിൽ ബാഴ്സലോണയ്ക്ക് പരാജയം. ഏക ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി. 45ാം മിനുട്ടിൽ ഹകൻ ചാഹനഗ്ലുവാണ് ഇന്ററിനായി ലക്ഷ്യംകണ്ടത്. ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയമായി ഇത്.

മത്സരത്തിന്റെ 45ാം മിനുറ്റിലായിരുന്നു ബാഴ്‌സയുടെ ചങ്ക് തകർത്ത ഗോൾ വന്നത്. ഹകൻ ചാഹനഗ്ലുവാണ് ഇന്റർമിലാനായി ഗോൾ നേടിയത്. പിന്നെ സമനില ഗോളിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു ബാഴ്‌സയുടെത്. 67ാം മിനുറ്റിൽ ബാഴ്‌സ ഗോൾ നേടി. എന്നാൽ വാറിൽ തട്ടി ഗോൾ മടങ്ങി. പിന്നീട് ഗോൾ മടക്കാൻ ആവത് പണിപെട്ടെങ്കിലും ലെവൻഡോസ്‌കിക്കും സംഘത്തിനും കഴിഞ്ഞില്ല. ഒരു ഗോളിന്റെ വിജയത്തോടെ ഇന്റർമിലാൻ കളി അവസാനിപ്പിച്ചു.

നേരത്തെ ബാഴ്സലോണ ബയേണോടും പരാജയപ്പെട്ടിരുന്നു. ഇപ്പോൾ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാാനത്താണ് ബാഴ്സലോണ. ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തും ബയേൺ ഒന്നാമതും നിൽക്കുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ, റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ക്ലബ് ബ്രഗ്ഗെ അത്ലറ്റിക്കൊ മാഡ്രിഡിനെ 2 - 0ത്തിന് പരാജയപ്പെടുത്തി. ഫ്രാങ്ക്ഫർട്ട് ടോട്ടനത്തെ ഗോൾരഹിത സമനിലയിൽ തളച്ചു.

TAGS :

Next Story