Quantcast

എം എസ് കൂട്ടുകെട്ട് വീണ്ടും ; ഇന്റർ മിയാമിയിൽ മെസിക്കൊപ്പം കളിക്കാൻ സുവാരസെത്തുന്നു

അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് കൂടുമാറുന്നതോടെ ബാഴ്‌സയിലെ കൂട്ട്‌കെട്ട് വീണ്ടും കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകർ.

MediaOne Logo

Web Desk

  • Published:

    22 Dec 2023 10:38 AM GMT

എം എസ് കൂട്ടുകെട്ട് വീണ്ടും ; ഇന്റർ മിയാമിയിൽ മെസിക്കൊപ്പം കളിക്കാൻ സുവാരസെത്തുന്നു
X

ഫ്‌ളോറിഡ: ബാഴ്‌സലോണയിൽ ശ്രദ്ധേയമായ മെസി-നെയ്മർ-സുവാരസ്(എം.എസ്.എൻ)കൂട്ടുകെട്ടിന് ശേഷം മെസി-സുവാരസ് കൂട്ടുകെട്ടിന് അവസരമൊരുങ്ങുന്നു. ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമിയുമായി ഉറുഗ്വെയൻ താരം കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് കൂടുമാറുന്നതോടെ ബാഴ്‌സയിലെ വിജയഫോർമുല വീണ്ടും കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകർ. ഒരുവർഷകരാറിലാണ് ഏർപ്പെടുന്നതെങ്കിലും നീട്ടുന്നതിനുള്ള അവസരമുണ്ടാകും.

നിലവിൽ 36 കാരൻ ബ്രസീലിയൻ പ്രൊഫഷണൽ ലീഗായ ഗ്രീമിയോ താരമാണ്. ബാഴ്‌സലോണയിൽ മെസിക്കൊപ്പം കളിച്ചതിന് ശേഷം സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയും പന്തുതട്ടി. 2014-2020 കാലയളവിലാണ് താരം മെസിക്കൊപ്പം ബാഴ്‌സയിൽ കളിച്ചത്. ഇന്റർ മിയാമിയിൽ മെസിക്ക് പുറമെ മുൻ ബാഴ്‌സ താരമായ സെർജിയോ ബുസ്‌കെറ്റ്‌സ്, ജോഡി അൽബ എന്നിവരുമുണ്ട്.

നിലവിൽ മേജർ സോക്കർ ലീഗിൽ ഇന്റർ മിയാമി അവസാനസ്ഥാനത്താണ്. 34 കളിയിൽ ഒൻപത് ജയം മാത്രമാണ് നേടാനായത്. സുവാരസ്-മെസി കൂട്ടുകെട്ട് ്‌വീണ്ടുമെത്തുന്നതോടെ ലീഗിൽ അത്ഭുതങ്ങളാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. നേരത്തെ ബാഴ്‌സയിൽ മെസി-നെയ്മർ-സുവാരസ് കൂട്ടുകെട്ടിൽ ചാമ്പ്യൻ ലീഗടക്കം നിരവധിനേട്ടങ്ങളാണ് കൈവരിച്ചത്.

TAGS :

Next Story