ഇറ്റലിയോട് തോറ്റു; വനിതാ ലോകകപ്പിൽ ജയിക്കാൻ അർജന്റീന ഇനിയും കാത്തിരിക്കണം
ക്രിസ്റ്റ്യാന ഗിരെല്ലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. കളി തീരാനിരിക്കെ 87ാം മിനുറ്റിലായിരുന്നു ഗിരെല്ലിയുടെ ഹെഡര്‍ ഗോള്‍.
അര്‍ജന്റീന- ഇറ്റലി മത്സരത്തില്‍ നിന്നും
ഓക്‌ലാൻഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഇറ്റലിയാണ് അര്‍ജന്റീനയെ തോല്‍പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ ജയം.
ക്രിസ്റ്റ്യാന ഗിരെല്ലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. കളി തീരാനിരിക്കെ 87ാം മിനുറ്റിലായിരുന്നു ഗിരെല്ലിയുടെ ഹെഡര്‍ ഗോള്‍. ജയത്തോടെ ഗ്രൂപ്പില്‍ ഇറ്റലിക്ക് മൂന്ന് പോയിന്റായി. പകരക്കാരിയായാണ് ഗിരെല്ലി കളത്തിലെത്തിയത്, അതും 83ാം മിനുറ്റിൽ. നാല് മിനുറ്റുകൾക്ക് പിന്നാലെ താരം ഗോളും കണ്ടെത്തി. ഇടതുവിങ്ങിൽ നിന്നും ലിസ ബോട്ടിൻ നൽകിയ ക്രോസാണ് ഗിരെല്ലി മനോഹരമായി വലക്കുള്ളിൽ എത്തിച്ചത്.
അതേസമയം വനിതാ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ അർജന്റീനക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. പത്ത് മത്സരങ്ങൾ കളിച്ചപ്പോൾ എട്ടെണ്ണത്തിൽ തോറ്റു. രണ്ട് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. സ്വീഡൻ, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ജിയിലെ മറ്റു ടീമുകൾ.
𝑭𝑰𝑭𝑨 𝑾𝒐𝒎𝒆𝒏'𝒔 𝑾𝒐𝒓𝒍𝒅 𝑪𝒖𝒑 🌏
— Nazionale Femminile di Calcio (@AzzurreFIGC) July 24, 2023
🇮🇹vs🇦🇷 1️⃣-0️⃣
⚽️ #Girelli 87’
📋 #Azzurre vittoriose all’esordio, grazie a un gol allo scadere di una gara difficile e combattuta 👏🏻😀#ItaliaArgentina #FIFAWWC#Nazionale 🇮🇹 #LeAzzurreSiamoNoi pic.twitter.com/WXs6MUth65
Adjust Story Font
16