കിരീടനേട്ടത്തിന് പിന്നാലെ ഇസ്‌കോ റയൽ മാഡ്രിഡ് വിട്ടു
9 വർഷം റയൽ മാഡ്രിഡിൽ കളിച്ചതിന് ശേഷമാണ് ഇസ്‌കോ ക്ലബ് വിടുന്നത്
റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്‌കോ. ജൂണിൽ റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന ഇസ്‌കോ കരാർ പുതുക്കില്ലെന്ന് പ്രഖ്യാപിച്ചു. 9 വർഷം റയൽ മാഡ്രിഡിൽ കളിച്ചതിന് ശേഷമാണ് ഇസ്‌കോ ക്ലബ് വിടുന്നത്. 2013ൽ മലാഗയിൽ നിന്ന് മാഡ്രിഡിൽ എത്തിയ ഇസ്‌കോ ടീമിനായി 250-ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
19 കിരീടങ്ങളും ഇസ്‌കോ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപെടും. ഈ സീസണിൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ കീഴിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്നാണ് താരം ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡിൽ കരാർ അവസാനിച്ചതിന് ശേഷം താരം സെവിയ്യയിൽ ചേരുമെന്നാണ് റിപ്പോർട്ട്
''ഒമ്പത് വർഷത്തിന് ശേഷം ക്ലബ്ബിലെ എന്റെ സമയം അവസാനിക്കുന്നു, ഇത് എനിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്ന എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ സാധിച്ചു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പുറമെ, ഞാൻ സങ്കൽപ്പിച്ചതിലും കൂടുതൽ ടൈറ്റിലുകൾ നേടുക, ഏറ്റവും മികച്ചവരുമായി കളിക്കുക, അവിശ്വസനീയമായ ആളുകളെ കണ്ടുമുട്ടുക. സ്നേഹത്തിനും പിന്തുണയ്ക്കും എനിക്ക് ഒരിക്കലും കുറവുണ്ടായിട്ടില്ല, എന്റെ ടീമംഗങ്ങൾ, കോച്ചുകൾ, കോച്ചിംഗ് സ്റ്റാഫ്, ഫിസിയോകൾ, കിറ്റ് മാൻമാർ, എന്നിവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ ദിവസം മുതൽ എന്നെ അവിശ്വസനീയമായ രീതിയിൽ സ്വാഗതം ചെയ്യുകയും ലോകത്തിന്റെ എല്ലാ കോണുകളിലും ഈ ടീമിനെ അനുഗമിക്കുകയും ചെയ്ത ആരാധകർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു''. ഇസ്‌കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലിവർപൂളിനെ 1-0ന് തോൽപ്പിച്ച് മാഡ്രിഡ് അവരുടെ 14-ാം യൂറോപ്യൻ കപ്പ് നേടിയ ശനിയാഴ്ച അദ്ദേഹം കളിച്ചിരുന്നില്ല.
Adjust Story Font
16