പ്ലേഓഫ് ലക്ഷ്യമിട്ട് മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ചെന്നൈയിൻ പരീക്ഷണം
അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു
കൊച്ചി: ഐ.എസ്.എല്ലിൽ പ്ലേഓഫ് ഉറപ്പിക്കാൻ മത്സരം കടുക്കുന്നതിനിടെ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്.സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി ഏറ്റുവാങ്ങിയെങ്കിലും പിഴവുകൾ തിരുത്തി വിജയം ലക്ഷ്യമാക്കി തന്നെയാവും കൊമ്പന്മാർ ഇന്നിറങ്ങുക.
അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. നിലവിൽ മൂന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് പ്ലേഓഫ് ഉറപ്പിക്കുകയാവും. കഴിഞ്ഞ നാലു മത്സരങ്ങളിൽ ഇല്ലാതിരുന്ന പ്രതിരോധനിര താരം ലെസ്‌കോവിച്ച് ടീമിലുണ്ടാകുമെന്ന സുചന പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകിയിട്ടുണ്ട്.
തുടരെയുള്ള തോൽവികളുടെ പ്രധാന കാരണം പ്രതിരോധ നിരയുടെ വീഴ്ചകളായിരുന്നു. അവസരത്തിനൊത്തുയരാൻ മുന്നേറ്റനിരയ്ക്ക് ആകാത്തതും കൊമ്പന്മാർക്ക് തിരിച്ചടിയായി. പ്രതിരോധനിരയിലെ നെടുംതൂണായ ലെസ്‌കോവിച്ച് തിരിച്ചെത്തുന്നതോടെ പിഴവുകൾ ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Summary: Indian Super League 2022-23: Kerala Blasters vs Chennaiyin FC match preview
Adjust Story Font
16