Quantcast

"ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്‍റെ നിറം മഞ്ഞ തന്നെ"; ആശംസകളുമായി രാഷ്ട്രീയ കേരളം

ലോക ഫുട്‌ബോളിൽ രാജ്യം കളിക്കുന്നതിന്‍റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് പന്ന്യന്‍ രവീന്ദ്രന്‍

MediaOne Logo

Sports Desk

  • Updated:

    2022-03-21 05:00:19.0

Published:

20 March 2022 8:25 AM GMT

ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്‍റെ നിറം മഞ്ഞ തന്നെ; ആശംസകളുമായി രാഷ്ട്രീയ കേരളം
X

ഐ.സ്.എല്ലിന്‍റെ കലാശപ്പോരില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ വലിയ ആവേശത്തിലാണ് രാഷ്ട്രീയ കേരളം. കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇക്കുറി കപ്പടിക്കുമെന്നാണ് കളിയാരാധകരായ രാഷ്ട്രീയ നേതാക്കള്‍ ഒറ്റസ്വരത്തില്‍ പറയുന്നത്.

ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്‌സിന്റെ നിറം മഞ്ഞയായിരിക്കുമെന്നും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.


ലോക ഫുട്‌ബോളിൽ രാജ്യം കളിക്കുന്നതിന്‍റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മീഡിയ വണിനോട് പറഞ്ഞു. രണ്ട് തവണ ഫൈനലിലെത്തി നഷ്ടപ്പെട്ട കിരീടം ഇക്കുറി ബ്ലാസ്റ്റേഴ്സ് നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇത്ര നല്ലൊരു ടീം കേരളത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറിവാടാ മക്കളെ എന്ന കോച്ചിന്‍റെ വിളി തന്നെ ധാരാളമായിരുന്നു എന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് അത് ഗോവയിലേക്കുള്ള് ക്ഷണമായിരുന്നു എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ മീഡിയ വണിനോട് പറഞ്ഞു. കലിപ്പടക്കണം എന്ന് പ്രൊമോ വന്നതല്ലാതെ കഴിഞ്ഞ സീസണുകളില്‍ നമുക്ക് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ ടീം ഈ സീസണില്‍ അടിമുടി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകരുടെ പ്രതീക്ഷകളെ കാത്ത് ബ്ലാസ്റ്റേഴ്സ് കിരീടം നേടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

TAGS :

Next Story