Quantcast

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് നേട്ടം

മൂന്ന് ഗോളിന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം

MediaOne Logo

Web Desk

  • Updated:

    2022-02-10 04:01:52.0

Published:

10 Feb 2022 2:59 AM GMT

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് നേട്ടം
X

ഐഎസ്എല്ലിൽ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. രാത്രി 7.30ന് ഗോവയിലെ ജിഎംസി അത്‍ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് മൂന്ന് ഗോളിന് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ആയുഷ് അധികാരി ഇന്ന് കളിക്കില്ല. ജംഷഡ്പൂർ വിജയിച്ചാൽ രണ്ടാം സ്ഥാനത്തേക്കെത്തും.

13 മത്സരങ്ങളിൽ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവിൽ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂർ എഫ്‌സിക്കെതിരെ വിജയിക്കാനായാല്‍ ഐഎസ്‌എല്ലിന്റെ ഒരു സീസണിൽ ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമെന്ന റെക്കോഡ് ബ്ലാസ്റ്റേഴ്സിന് സ്വന്തമാവും. മുമ്പ് ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ തകർത്തത്. മുന്നേറ്റ താരങ്ങളായ പെരേറ ഡയസും അൽവാരോ വാസ്‌ക്വെസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്.

TAGS :

Next Story