ഇസ്രായേലിനോട് തോൽവി; അണ്ടർ 20 ലോകകപ്പിൽനിന്ന് ബ്രസീൽ പുറത്ത്
ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് 3-2നായിരുന്നു മഞ്ഞപ്പടയുടെ തോൽവി.
അർജന്റീനക്ക് പിന്നാലെ ബ്രസീലും അണ്ടർ 20 ലോകകപ്പിൽനിന്ന് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് 3-2നായിരുന്നു മഞ്ഞപ്പടയുടെ തോൽവി.
56-ാം മിനിറ്റിൽ ലയനാർഡോയുടെ ഗോളിൽ ബ്രസീൽ ആയിരുന്നു ലീഡ് എടുത്തത്. 60-ാം മിനിറ്റിൽ ഖലാലിയിലൂടെ ഇസ്രായേൽ ഗോൾ മടക്കി. നിശ്ചിതസമയത്ത് സ്‌കോർ 1-1ന് സമനിലയിലായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ രണ്ടാമതും ഇസ്രായേൽ വല കുലുക്കി. നാസിമെന്റോയുടെ വകയായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോൾ.
2023 FIFA U20 World Cup in Argentina 🇦🇷
— Football Stage (@Football__Stage) June 3, 2023
HISTORY IS MADE‼️‼️
Israel who are making their first appearance at the FIFA U20 World Cup have beaten Brazil to progress to the Semifinals‼️
FT: Israel 🇮🇱 3 - 2 Brazil 🇧🇷 #FIFAU20WorldCup pic.twitter.com/Zaj36wboO6
എന്നാൽ ബ്രസീലിന്റെ ആഘോഷം അധികം നീണ്ടുനിന്നില്ല. 93-ാം മിനിറ്റിൽ ഇസ്രായേൽ ഷിബിലിയിലൂടെ ഗോൾ മടക്കി. 105-ാം മിനിറ്റിൽ ഗർഗ്മാനിലൂടെ ഇസ്രായേൽ വിജഗോൾ നേടിയതോടെ ബ്രസീലിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. സെമിയിൽ യുറുഗ്വെയോ അമേരിക്കയോ ആവും ഇസ്രായേലിന്റെ എതിരാളികൾ.
Adjust Story Font
16