ദൌര്‍ഭാഗ്യമേ നിന്‍റെ പേരോ കൊക്ക കോള; കോളയോട് 'നോ' പറഞ്ഞ് മാന്വൽ ലൊകാടെല്ലിയും
ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ വാർത്ത സമ്മേളനത്തിനിടെയേറ്റ അടിയുടെ ക്ഷീണം മാറുന്നതിന് മുമ്പേ ദാ വരുന്നു അടുത്ത അപമാനം..! ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇത്തവണ കോളക്കുള്ള കുഴി കുത്തിയത്.
ഫുട്ബോള്‍ താരങ്ങളുടെ രൂപത്തില്‍ കൊക്ക കോളയെ വിടാതെ പിടിച്ചിരിക്കുകയാണ് ദുര്‍ഭൂതം. യൂറോ കപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരില്‍ ഒരാളായ കോളക്ക് തുടര്‍ച്ചയായ തിരിച്ചടിയാണ് സൂപ്പര്‍ താരങ്ങളുടെ ഇടയില്‍ നിന്ന് നേരിടേണ്ടി വരുന്നത്. പോർച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ വാർത്ത സമ്മേളനത്തിനിടെയേറ്റ അടിയുടെ ക്ഷീണം മാറുന്നതിന് മുമ്പേ ദാ വരുന്നു അടുത്ത അപമാനം..! ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇത്തവണ കൊക്ക കോളക്കുള്ള കുഴി കുത്തിയത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോള്‍ നേടി മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ലൊകാടെല്ലി കോള ബോട്ടിലുകൾ നീക്കിവെച്ചത്. പിന്നാലെ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
Locatelli following Ronaldo's footsteps. Coca Cola gonna be a meme at this point 😂😂 pic.twitter.com/gK5wCKGM1v
— Abduł (@Abdul999_) June 16, 2021
ദിവസങ്ങള്‍ക്ക് മുമ്പാണ് സമാനമായ രീതിയില്‍ ക്രിസ്റ്റ്യാന്യോയും കോളയെ പരസ്യമായി ബഹിഷ്കരിച്ചത്. യൂറോ കപ്പിനിടെയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ കൊക്ക കോളയുടെ കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്തുമാറ്റുകയായിരുന്നു. ശേഷം വിപണിയില്‍ കോളക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.1.6 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരി വിപണിയില്‍ കോളക്ക് സംഭവിച്ചത്. 242 ബില്യണ്‍ ഡോളറിന്‍റെ വിപണിമൂല്യം ഉണ്ടായിരുന്ന കൊക്ക കോള 238 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി... നാല് ബില്യണ്‍ ഡോളറിന്‍റെ നഷ്ടം..! പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു റൊണാള്‍ഡോയുടെ 'കോളാ ബഹിഷ്കരണം'. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ പറഞ്ഞു. ഇതോടെ വിപണിയില്‍ കൊക്ക കോളക്ക് കനത്ത ആഘാതമാണ് സംഭവിച്ചത്
Adjust Story Font
16