Quantcast

ഐവറികോസ്റ്റ് ആഫ്രിക്കൻ ചാമ്പ്യൻസ്; മൂന്നാം കിരീടത്തിൽ മുത്തിമിട്ട് 'ആനപട'

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നൈജീരിയ രണ്ടാം പകുതിയിൽ തകർന്നടിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    12 Feb 2024 6:51 AM GMT

ivorycoast
X

അബിദ്ജാൻ(ഐവറികോസ്റ്റ്): ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ചൂടി ഐവറികോസ്റ്റ്. നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. ഇത് മൂന്നാം തവണയാണ് വൻകര കപ്പിൽ മുത്തമിടുന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നൈജീരിയ രണ്ടാം പകുതിയിൽ തകർന്നടിഞ്ഞത്. ഫ്രാൻക് കെസിയെ(62), സെബാസ്റ്റിയൻ ഹാളർ(81) എന്നിവരാണ് ലക്ഷ്യം കണ്ടത്. മുൻ ചാമ്പ്യൻമാർക്കായി വില്യം ട്രൂസ്റ്റ് ഇകോങ്(38) ആണ് ആശ്വാസ ഗോൾനേടിയത്.

ആഫ്രിക്കൻ ഗജവീരൻമാർ എന്നറിയപ്പെടുന്ന ഐവറികോസ്റ്റ് 1992ലും 2015ലും ചാമ്പ്യൻമാരായിരുന്നു. 38ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നാണ് നൈജീരിയ ലീഡ് നേടിയത്. ഹെഡ്ഡറിലൂടെ വലയിലേക്കെത്തിച്ച് ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ് ഇകോങ് മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഗോൾമടക്കാൻ ഐവറികോസ്റ്റിന് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനില്ല.

ആർത്തിരമ്പിയ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ആനപട 62ാം മിനിറ്റിൽ സമനില കണ്ടെത്തി. അഡിൻഗ്രയുടെ കോർണറിൽ ഹെഡ്ഡ് ചെയ്താണ് കെസിയ സമനില പിടിച്ചത്. 81ാം മിനിറ്റിൽ വിജയഗോളും പിറന്നു. അഡിംഗ്രയുടെ അസിസ്റ്റിൽ സെബാസ്റ്റിയൻ ഹാളറാണ് ലക്ഷ്യം കണ്ടത്. അവസാന മിനിറ്റുകളിൽ വിക്ടർ ഒസിമെൻ ഉൾപ്പെടെയുള്ള മുന്നേറ്റതാരങ്ങളെ കൃത്യമായി പ്രതിരോധിച്ച് സ്വന്തം കാണികൾക്ക് മുന്നിൽ വൻകരാ കിരീടനേട്ടം സ്വന്തമാക്കി.

TAGS :

Next Story