ഒന്നിനെതിരെ അഞ്ചു ഗോളുകൾ; ഒഡിഷയുടെ മേൽ ജംഷഡ്പൂരിന്റെ നരനായാട്ട്
40 പോയൻറുമായി ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂർ സീസണിൽ ഗ്രേഗ് സ്റ്റുവാർട്ടടക്കമുള്ളവരുടെ മികവിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്
ഒന്നിനെതിരെ അഞ്ചു ഗോളുകൾ വർഷിച്ച് ഒഡിഷയുടെ മേൽ ജംഷഡ്പൂരിന്റെ നരനായാട്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരമാണ് ഒഡിഷ എഫ്‌സിക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവം നൽകിയത്. ഡാനിയൽ ചീമ രണ്ടും റിതിക് ദാസ്, ജോർദാൻ മുറെ, ഇഷാൻ പണ്ഡിത എന്നിവർ ഓരോന്നു വീതവും ഗോൾ നേടിയപ്പോൾ കഴിഞ്ഞ സീസണെ അപേക്ഷിച്ച് മികച്ച പ്രകടനങ്ങൾ നടത്തിയ ഒഡിഷ പാടേ മങ്ങിപ്പോയി. പോൾ റാംഫാങ്‌സുവയാണ് അവരുടെ ആശ്വാസ ഗോൾ നേടിയത്. 23 പോയൻറുമായി ഏഴാം സ്ഥാനത്താണ് ടീമുള്ളത്. 2020-21 സീസണിൽ അവസാന സ്ഥാനത്തായിരുന്നു ഒഡിഷയുടെ ഇടം. ഇക്കുറി ഹാവി ഫെർണാണ്ടസ്, ജോനാഥസ് ഡെ ജീസസ് തുടങ്ങിയവരുടെ ചിറകിലേറിയായിരുന്നു മുന്നേറ്റം. ജോനാഥ്‌സ് ഈ മത്സരത്തിന്റെ 73ാം മിനുട്ടിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായിരുന്നു.
Ritwik makes no mistake to restore @JamshedpurFC's 2️⃣-goal lead! 💪
— Indian Super League (@IndSuperLeague) March 4, 2022
Watch the #JFCOFC game live on @DisneyPlusHS - https://t.co/slLYFGqPDL and @OfficialJioTV
Live Updates: https://t.co/KVs34nWEiU#HeroISL #LetsFootball pic.twitter.com/5MWfE59bJh
Chima pounces on the loose ball to give @JamshedpurFC an early lead! 🔥
— Indian Super League (@IndSuperLeague) March 4, 2022
Watch the #JFCOFC game live on @DisneyPlusHS - https://t.co/slLYFGqPDL and @OfficialJioTV
Live Updates: https://t.co/KVs34nWEiU#HeroISL #LetsFootball pic.twitter.com/CCk7rDTvrU
40 പോയൻറുമായി ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂർ സീസണിൽ ഗ്രേഗ് സ്റ്റുവാർട്ടടക്കമുള്ളവരുടെ മികവിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. നാളെ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മിലാണ് മത്സരം.
Jamshedpur fc defeated Odisha by five goals to one.
Adjust Story Font
16