ഖത്തർ ലോകകപ്പിന് യോഗ്യത നേടി സൗദി അറേബ്യയും ജപ്പാനും
9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ 19 പോയിന്റുമായി സൗദി രണ്ടാമതെത്തി
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഓസ്‌ട്രേലിയയെ ജപ്പാൻ തോൽപ്പിച്ചതോടെ ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ നിന്നാണ് ജപ്പാനും സൗദി അറേബ്യയും യോഗ്യത നേടിയത്. 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ 19 പോയിന്റുമായി സൗദി രണ്ടാമതെത്തി.
9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും യോഗ്യത നേടാൻ സാധിച്ചില്ല. അതേസമയം, ഗ്രൂപ്പ് എയിൽ നിന്ന് സൗത്ത് കൊറിയയും ഇറാനും മുൻപ് തന്നെ യോഗ്യത നേടിയിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സൗത്ത് കൊറിയ ഗ്രൂപ്പിൽ ഒന്നാമത് എത്തിയപ്പോൾ അത്രയും മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ഇറാൻ രണ്ടാം സ്ഥാനതെത്തി.
ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ ഇവരാണ്
ഖത്തർ
ജർമനി
ഡെൻമാർക്ക്
ബ്രസീൽ
ബെൽജിയം
ഫ്രാൻസ്
സെർബിയ
സ്‌പെയിൻ
ക്രൊയേഷ്യ
സ്വിറ്റ്‌സർലാന്റ്
ഇംഗ്ലണ്ട്
നെതർലാന്റ്
അർജന്റീന
ഇറാൻ
സൗത്ത് കൊറിയ
ജപ്പാൻ
സൗദി അറേബ്യ
Adjust Story Font
16