Quantcast

'ഒന്ന് അടിക്കടേ...', ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പെനാൽറ്റി കിക്ക്

വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്

MediaOne Logo

Web Desk

  • Published:

    3 Jan 2022 12:16 PM GMT

ഒന്ന് അടിക്കടേ..., ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പെനാൽറ്റി കിക്ക്
X

പെനാൽറ്റി കിക്ക് എടുക്കാൻ കളിക്കാർ പല തന്ത്രങ്ങൾ പ്രയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.ഗോൾകീപ്പറെ കബളിപ്പിക്കുവനായി ചിലർ ഏതറ്റം വരെ പോകുകയും ചെയ്യും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം.

ജപ്പാനീസ് സ്‌കൂൾ മത്സരത്തിലാണ് അതിമനോഹരമായ ഗോൾ പിറന്നത്. ഒരുപക്ഷേ പെനാൽറ്റി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും എന്നാൽ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാൽറ്റിയും ഈ കിക്ക് ആയിരിക്കും. ജപ്പാൻ ഹൈസ്‌കൂൾ ടൂർണമെന്റിൽ റിയുത്സു കെയ്സായി ഒഗാഷിയും കിന്ഡായി വകയാമയും തമ്മിലുള്ള മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നിശ്ചിതസമയത്ത് മത്സരം 1-1ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

റിയുത്സുവിൽ നിന്നുള്ള ഒരു കളിക്കാരൻ തന്റെ സ്പോട്ട് കിക്ക് എടുക്കാൻ എത്തിയതോടെ കാര്യങ്ങൾ വിചിത്രമായത്. രണ്ടാമത്തെ കിക്കാണ് ഇയാൾ എടുത്തത്. റഫറി വിസിൽ മുഴക്കിയ ശേഷം കിക്ക് എടുക്കാൻ എടുത്തത് 45 സെക്കന്റാണ്. വളരെ പതുക്കെ ചുവടുകൾ വച്ചാണ് ഇയാൾ കിക്കെടുത്തത്. എന്നാൽ ഇയാളുടെ കിക്ക് ലക്ഷ്യത്തിലെത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

TAGS :

Next Story