മെയ്തി വിഭാഗത്തിന്റെ പതാകയുമായി ജീക്‌സൺ സിങ്: സാഫിലും ചർച്ചയായി മണിപ്പൂർ കലാപം
ഇന്ത്യൻ ടീമിന്റെ വിജയാഘോഷത്തിനിടെയാണ് പ്രതിരോധ നിര താരം ജീക്സണ്‍ സിങ‍്‍, മെയ്തി വിഭാഗത്തിന്റെ പതാക ഉയത്തിയത്
മണിപ്പൂര്‍ പതാക പുതച്ച് ജീക്സണ്‍ സിങ്
ബംഗളൂരു: സാഫ് കപ്പ് വിജയാഘോഷ വേളയിലും ചർച്ചയായി മണിപ്പൂർ കലാപം. ആഘോഷങ്ങൾക്കിടെ ഇന്ത്യൻ താരം ജീക്ക‍്‍സൺ സിങ് മെയ്തി വിഭാഗത്തിന്റെ പതാക ഉയര്‍ത്തുകയായിരുന്നു. പതാകയും പുതച്ച് കൊണ്ടുള്ള ജീക്സണ്‍ന്റെ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.
ഒമ്പതാമത് സാഫ് കപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന്റെ വിജയാഘോഷത്തിനിടെയാണ് പ്രതിരോധ നിര താരം ജീക്ക‍്‍സൺ സിങ് മെയ്തി വിഭാഗത്തിന്റെ പതാക ഉയത്തിയത്. വിജയാഘോഷം കഴിഞ്ഞ് മൈതാനം വിടുന്നത് വരെ താരം ഈ പതാക പുതച്ചിരുന്നു. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയിയെ പ്രധാന ചർച്ചാ വിഷയം. സംഭവത്തിൽ ജീക്ക‍്‍സണെ പിന്തുണച്ചും എതിർത്തും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ഇത്തരമൊരു പതാകയുമായി എത്തിയത് ശരിയായില്ലെന്നാണ് വിമർശനം. സംഭവം വിവാദമായതിന് പിന്നാലെ താരം വിശദീകരണവുമായി രംഗത്ത് എത്തി.
''പ്രിയപ്പെട്ട ആരാധകരേ... ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ വേണ്ടിയല്ല ഞാൻ പതാകയുമായി എത്തിയത്. എന്റെ സംസ്ഥാനമായ മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്. സാഫ് കപ്പിലെ വിജയം എല്ലാ ഇന്ത്യക്കാർക്കുമായി സമർപ്പിക്കുന്നു'', എന്നാണ് ജിക്സണ്‍ ട്വിറ്ററിൽ കുറിച്ചത്. അതേസമയം മണിപ്പൂരിൽ കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
watch video report
Adjust Story Font
16