Quantcast

കള്ളനെന്ത് മെസ്സി; സൂപ്പർ താരത്തിന്റെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു

ഭാര്യ റൊക്കുസോയ്ക്കും മൂന്നു മക്കൾക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്.

MediaOne Logo

abs

  • Published:

    3 Oct 2021 5:58 AM

കള്ളനെന്ത് മെസ്സി; സൂപ്പർ താരത്തിന്റെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു
X

പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹോട്ടൽ മുറിയിൽ മോഷണം നടന്നതായി റിപ്പോർട്ട്. പാരിസിൽ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയൽ മോസുവിലെ മുറിയിലാണ് കള്ളൻ കയറിയത്. ദ സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മേൽക്കൂരയിൽ നിന്നിറങ്ങി വന്ന്, പൂട്ടാതെയിട്ട ബാൽക്കണി വഴിയാണ് കള്ളന്മാർ അകത്തു കയറിയത്.

മെസ്സിയുടേത് ഉൾപ്പെടെ മൂന്ന് മുറികളില്‍ മോഷണം നടന്നു. ആയിരക്കണക്കിന് പൗണ്ടും ഇവർ കൈക്കലാക്കിയതായി സൺ റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ മുറിയിൽ നിന്ന് പണവും ആഭരണങ്ങളും മോഷണം പോയി. ദുബൈയിൽ നിന്നെത്തിയ യുവതിയുടെ മുറിയിൽ നിന്ന് മുവ്വായിരം പൗണ്ടിന്റെ നെക്ലേസും അഞ്ഞൂറു പൗണ്ടിന്റെ കമ്മലും രണ്ടായിരം പൗണ്ടുമാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആഗസ്തിൽ മെസ്സി ബാഴ്‌സലോണയിൽ നിന്നെത്തിയ ശേഷം ഈ ഹോട്ടലിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭാര്യ റൊക്കുസോയ്ക്കും മൂന്നു മക്കൾക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. ഒരു രാത്രി ഹോട്ടലിൽ താമസിക്കാൻ 17.5 ലക്ഷം രൂപയാണ് വാടക. മെസ്സിക്കും കുടുംബത്തിനും വീട് ഒരുക്കുന്നതു വരെ താമസം ഈ ഹോട്ടലിൽ തന്നെയായിരിക്കും. ബാഴ്‌സയ്ക്ക് ഒപ്പമുള്ള 21 വർഷത്തെ കരാർ അവസാനിപ്പിച്ചാണ് മെസ്സി പാരിസിലേക്ക് ചേക്കേറിയിരുന്നത്.

TAGS :

Next Story