Quantcast

ബാഴ്​സയിൽ തുടരാൻ മോഹിച്ച്​ ഫെലിക്​സ്​; കൊത്തിയെടുക്കാൻ ആസ്​റ്റൺവില്ല

MediaOne Logo

Sports Desk

  • Published:

    4 Aug 2024 12:28 PM GMT

jao felix
X

ലണ്ടൻ: പ്രീമിയർ ലീഗ്​ ക്ലബുകളിൽ ട്രാൻസ്​ഫർ വിപണിയിൽ ഏറ്റവും നന്നായി കളിക്കുന്നത്​​ ആസ്​റ്റൺവില്ലയാണ്​. പ്രീമിയർ ലീഗിലെ ടോപ്പ് ​ഫോർ എന്ന ഗ്ലാമറസ്​ സ്​പോട്ട്​ അവർ ഇക്കുറിയും ലക്ഷ്യമിടുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ജാവോ ഫെലിക്‌സാണ്​ അവരുടെ റഡാറിലുള്ള ഏറ്റവും പുതിയ താരം. പോയ സീസണുകളിലായി ചെൽസിയിലും, ബാഴ്‌സലോണയിലും ലോണിൽ കളിച്ച താരത്തിൽ വില്ല കോച്ച് ഉനയ് എമ്​റിക്ക്​ വലിയ താൽപര്യമുണ്ട്​.

50 മില്യൺ യൂറോവരെ അതിനായി നൽകാൻ വില്ല​ തയ്യാറുമാണ്​. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആസ്റ്റൺ വില്ലക്ക് ഫെലിക്സിനെ കിട്ടിയാൽ അതവരുടെ മുന്നേറ്റ നിരയെ കൂടുതൽ കരുത്തുറ്റതാക്കും. ബെൻഫിക്കയിലേക്ക് ഫെലിക്സിന്റെ തിരിച്ചു വരവുണ്ടാവില്ലെന്ന് ക്ലബ്‌ പ്രസിഡന്റ്‌ റൂയി കോസ്‌റ്റ പറഞ്ഞതോടെയാണ് താരം ട്രാൻസ്ഫർ മാർക്കറ്റിൽ വീണ്ടും സ‌ജീവമായത്. സാമ്പത്തിക ഉപാധികളാണ്​ താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് ബെൻഫിക്കയെ പിറകോട്ടടിച്ചത്.

നിലവിൽ,അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം പ്രീ- സീസൺ കളിക്കുന്ന ഫെലിക്‌സിനെ നിലനിർത്താൻ ക്ലബ്ബിന് താൽപര്യമില്ല. കൂടുതൽ നല്ല ഓഫറുകൾ വന്നാൽ താരത്തെ വിറ്റുകാശാക്കാനാണ്​ അത്‌ലറ്റിക്കോക്ക്​ താൽപര്യം. പക്ഷേ പോയ സീസണിൽ ലോണിൽ കളിച്ച ബാഴ്‌സയിൽ തന്നെ തുടരാനാണ്​ ​ഫെലിക്​സിന് താൽപര്യം. കറ്റാലൻ ക്ലബ് തന്റെ കരാർ നീട്ടുമെന്ന്​ ​ഫെലിക്​സ്​ ​ഇപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാൽ വലിയ ഓഫറുകൾ നൽകി താരത്തെ സ്വന്തമാക്കാൻ ബാഴ്സ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി തലയിൽ മൂടിനിൽക്കുന്നുണ്ടെങ്കിലും സ്‌പാനിഷ് സൂപ്പർ താരങ്ങളായ ഡാനി ഓൽമോയെയും നിക്കോ വില്യംസിനെയും തങ്ങളുടെ തട്ടകത്തിലെക്കെത്തിക്കാനുള്ള വലിയ നീക്കത്തിലാണ് ബാഴ്സയിപ്പോൾ.

എവർട്ടണിൽ നിന്നും അമാദൂ ഒനാന, ല്യൂവിസ്​ ഡോബിൻ, ചെൽസിയിൽ നിന്നും മാറ്റ്​സൺ,ജുവൻറസിൽ നിന്നും എൻസോ ബരനെച്ചി, സാമുവൽ ഇലിങ്​ ജൂനിയർ, ല്യൂറ്റൺ ടൗണിൽ നിന്നും റോസ്​ ബാർ​​​ ​േക്ല തുടങ്ങിയവർ ഇതിനോടകം വില്ലയിലെത്തിയിട്ടുണ്ട്​ . 50 മില്യൺ പൗണ്ടാണ്​ വില്ല ഒനാനക്കായി കൊടുത്തത്​​. കൂടാതെ ഡഗ്ലസ്​​ ലൂയിസിനെ യുവൻറസിലേക്കും മൂസ ഡിയാബിയെ അൽ ഇത്തിഹാദിലേക്കും വിറ്റ വകയിലും കാശുണ്ടാക്കിയിട്ടുണ്ട്​.

TAGS :

Next Story