Quantcast

'ഞാൻ ആ താരത്തിന്റെ ആരാധകൻ'; റയൽ മാഡ്രിഡ് താരത്തെ വാനോളം പുകഴ്ത്തി സിനദിൻ സിദാൻ

സിദാന്റെ അഭിപ്രായത്തെ പ്രചോദനമായി കാണുന്നതായി ബെല്ലിങ്ഹാം പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-02-14 11:57:41.0

Published:

14 Feb 2024 11:11 AM GMT

ഞാൻ ആ താരത്തിന്റെ ആരാധകൻ; റയൽ മാഡ്രിഡ് താരത്തെ വാനോളം പുകഴ്ത്തി സിനദിൻ സിദാൻ
X

മാഡ്രിഡ്: റയൽമാഡ്രിഡ് യുവ താരം ജൂഡ് ബെല്ലിങ്ഹാമിനെ വാനോളം പുകഴ്ത്തി മുൻ റയൽ പരിശീലകനും ഫ്രാൻസ് ഇതിഹാസ താരവുമായ സിനദിൻ സിദാൻ. 'അവിശ്വസിനീയമായാണ് ബെല്ലിങ്ഹാം ഫുട്ബോൾ കളിക്കുത്. ഞാൻ അവന്റെ വലിയ ആരാധകനാണ്. കളിക്കളത്തിൽ ഇംഗ്ലീഷ് താരം എന്താണ് പ്രവർത്തിക്കുകയെന്ന് പറയുക അസാധ്യമാണ്. ഇതിഹാസ താരത്തിലേക്കുള്ള യാത്രയിലാണോ അദ്ദേഹമെന്ന് സൂചിപ്പിക്കുന്നതാണ് കരിയർ സ്റ്റാറ്റിസ്റ്റിക്സ്. അവന് 20 വയസ് മാത്രമാണ് പ്രായമെന്ന കാര്യം മറന്നു പോകരുത്. ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമായാണ് റയലിലേക്കെത്തിയത്. താൻ എന്താണെന്ന് ബെല്ലിങ്ഹാം എല്ലായിപ്പോഴും തെളിയിക്കുന്നു. റയൽ മാഡ്രിഡിനൊപ്പം ട്രോഫികൾ നേടണമെന്ന് ആഗ്രഹിക്കുന്നു-സിദാൻ പറഞ്ഞു. അഡിഡസിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് യുവതാരത്തെ കുറിച്ച് പ്രതികരണം നടത്തിയത്.

സിദാന്റെ അഭിപ്രായത്തെ പ്രചോദനമായി കാണുന്നതായി ബെല്ലിങ്ഹാം പ്രതികരിച്ചു. മാഡ്രിഡ് എക്സ്ട്രാ എന്ന സമൂഹമാധ്യമ പേജിലാണ് ബെല്ലിംങ്ഹാമിന്റെ പ്രതികരണം. സിദാന് കീഴിൽ ചാമ്പ്യൻസ് ലീഗിലടക്കം നിരവധി കിരീടങ്ങൾ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഫ്രാൻസിനൊപ്പം 1998 ലോകകപ്പ് കിരീടം സ്വന്തമാക്കിയ സിദാൻ, 2006 ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്കാണ് വഹിച്ചത്.

2001 മുതൽ 2006 വരെ റയൽ ടീമിനുവേണ്ടി ബൂട്ടുകെട്ടിയ ഫ്രാൻസ് ഇതിഹാസ താരം 37 ഗോളുകളും നേടിയിരുന്നു. സിദാൻ റയലിൽ അണിഞ്ഞ അഞ്ചാം നമ്പർ ജഴ്സിയാണ് ജൂഡ് ബെല്ലിംങ്ഹാം അണിയുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ സീസണിൽ ലാലീഗ ടോപ് സ്‌കോററുടെ പട്ടികയിൽ മുന്നിലാണ് ഇംഗ്ലീഷ് യുവതാരം.

TAGS :

Next Story