Quantcast

ലിവർപൂൾ പുറത്താക്കുമെന്ന പേടിയില്ല: യുർഗൻ ക്ലോപ്‌

ഞാൻ ഇവിടെ ഇരിക്കുന്നത് മുൻകാലങ്ങളിലെ പ്രകടനം കൊണ്ടാണെന്ന് അറിയാം

MediaOne Logo

Web Desk

  • Updated:

    2023-04-03 16:36:44.0

Published:

3 April 2023 4:34 PM GMT

ലിവർപൂൾ പുറത്താക്കുമെന്ന പേടിയില്ല: യുർഗൻ ക്ലോപ്‌
X

പ്രീമിയർ ലീ​ഗിൽ പരിശീലകരുടെ കൂട്ട പിരിച്ചിൽ നടക്കുമ്പോഴും പണി പോകുമെന്ന് പേടിയില്ലെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്‌. ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 4-1ന് തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ലീ​ഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് റൗണ്ട്-16ൽ നിന്നും ടീം പുറത്തായിരുന്നു.

"ടോട്ടൻഹാം ഹോട്‌സ്‌പർ ബോസ് അന്റോണിയോ കോണ്ടെ, ചെൽസിയിലെ ഗ്രഹാം പോട്ടർ, ലെസ്റ്റർ സിറ്റിയിലെ ബ്രണ്ടൻ റോഡ്‌ജേഴ്‌സ് എന്നിവരെ പുറത്താക്കിയെങ്കിലും തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്നതിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ക്ലോപ്പ്. എന്നാൽ തന്റെ ടീം ഈ സീസണിൽ അവരുടെ നിലവാരത്തിന് താഴെയായി പോയെന്നും ക്ലോപ്പ് സമ്മതിച്ചു. ഞാൻ ഇവിടെ ഇരിക്കുന്നത് മുൻകാലങ്ങളിലെ പ്രകടനം കൊണ്ടാണെന്ന് എനിക്കറിയാം, ഈ സീസണിൽ ഞങ്ങൾ ചെയ്തത് കൊണ്ടല്ല. ഞങ്ങൾക്ക് സ്മാർട്ടായ ഉടമകളുണ്ട് അവർക്ക് സാഹചര്യത്തെക്കുറിച്ച് അറിയാം. ഇത് എന്റെ ആദ്യ സീസണാണെങ്കിൽ സാഹചര്യവും വ്യത്യസ്തമായിരിക്കും.


ഇത്തവണ മാനേജർമാരുടെ പിരിച്ചുച്ചു വിടലുകളുടെ എണ്ണം ഭയങ്കരമാണ്. 12 മാനേജർമാരെ ഇത് വരെ പുറത്താക്കി കഴിഞു. എന്നാൽ ഇതെല്ലാം ബിസിനസിന്റെ ഭാഗമാണ്. ക്ലബ്ബുകൾ അവർ എത്താൻ ഉദ്ദേശിക്കുന്ന നിലയിലല്ലെങ്കിൽ അവർ ബിസിനസ്സ് താത്പര്യങ്ങൾ മുൻ നിർത്തി കാര്യങ്ങൾ തീരുമാനിക്കും. ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞു." ഞായറാഴ്ച്ച ലീ​ഗിൽ ഒന്നാമതുളള ആഴ്സനലുമായാണ് ലിവർപൂളിന്റെ അടുത്ത മത്സരം.

TAGS :

Next Story