കെപിഎൽ: കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി കെ.എസ്.ഇ.ബി സെമിയിൽ
നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്നത്.
കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുറത്ത്. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്നത്.
വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് എത്താനും കെ.എസ്.ഇ.ബിക്ക് ആയി. നിജോ ഗില്‍ബേര്‍ട്ട്(33ാം മിനുറ്റ്) എല്‍ദോസ് ജോര്‍ജ്(40ാംമിനുറ്റ്) എം വികിനേഷ്(80ാം മിനുറ്റ്) അജീഷ് പി (87ാം മിനുറ്റ്) എന്നിവരാണ് കെ.എസ്.ഇ.ബിക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നയോറാം മഹേഷ് സിങാണ് ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയത്.
Our KPL campaign ends in defeat. pic.twitter.com/SSvPX0EOre
— K e r a l a B l a s t e r s F C (@KeralaBlasters) April 17, 2021
Next Story
Adjust Story Font
16