Quantcast

തിരിച്ചുവരവിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബംഗളൂരു എഫ്.സി

56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-01-30 16:08:24.0

Published:

30 Jan 2022 4:06 PM GMT

തിരിച്ചുവരവിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബംഗളൂരു എഫ്.സി
X

കോവിഡും ക്വാറന്റൈനുമൊക്കെ കഴിഞ്ഞ് കളത്തിലേക്ക് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിന് തോൽവി. ബംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചത്. 56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴക്കുകയായിരുന്നു. കോവിഡ് ഏല്‍പ്പിച്ച ആഘാതം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ടീം മത്സരത്തിനു തയാറായിട്ടില്ലെന്ന് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ബ്ലാസ്‌റ്റേഴ്‌സ് തനത് ശൈലിയില്‍ ആക്രമിച്ച് കളിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്. അതേസമയം ഇരു ടീമുകള്‍ക്കും 20 പോയിന്റാണ് ഉള്ളത്. എന്നാൽ ബംഗളൂരു എഫ്.സി പതിനാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് 12 മത്സരങ്ങളായിട്ടുള്ളൂ. കോവിഡ് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്.

TAGS :

Next Story