Quantcast

ഹൈദരാബാദ് എഫ്.സി കടംവീട്ടി: കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു

29ാം മിനുറ്റിൽ ബോർജ ഹെരേരയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്

MediaOne Logo

Web Desk

  • Updated:

    2023-02-26 16:06:09.0

Published:

26 Feb 2023 4:03 PM GMT

ISL, Kerala Blasters,
X

കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്.സി മത്സരത്തില്‍ നിന്നും

കൊച്ചി; ലീഗിലെ അവസാന മത്സരത്തില്‍ ജയിച്ചുകയറാമെന്ന കേരളബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾ ഹൈദരാബാദ് കെടുത്തി. എതിരില്ലാത്ത ഒരൊറ്റഗോളിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച് ഹൈദരാബാദ് അവസാന മത്സരം ഗംഭീരമാക്കി. ഹൈദരാബാദിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേ്‌ഴ്‌സ് ജയിച്ചിരുന്നു. അതിനുള്ള കടംവിട്ടൽ കൂടിയായി ഹൈദരാബാദിന്. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് പ്ലേഓഫിന് നേരത്തെ യോഗ്യത നേടിയിരുന്നു.

29ാം മിനുറ്റിൽ ബോർജ ഹെരേരയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ 35ാം മിനുട്ടിൽ ജോയലിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ലൈൻ റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചില്ല. എങ്കിലും പിന്നീട് ഓഫ്സൈഡ് വിളിച്ച് ആ ഗോൾ നിഷേധിച്ചു. ഇത് ഹൈദരാബാദ് പരിശീലകനെയും താരങ്ങളെയും രോഷാകുലരാക്കി.

ജയത്തോടെ അടുത്ത റൗണ്ട് മത്സരം ആത്മവിശ്വാസത്തോടെ തുടങ്ങാൻ ഹൈദരാബാദിനായി. രണ്ടാ സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഹൈദരാബാദ് നേരിട്ടുള്ള സെമി ടിക്കറ്റാണ് സ്വന്തമാക്കിയത്. 46 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം വൻ മാർജിനലിൽ ജയിച്ച് ഹോംഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങളും വെള്ളത്തിലായി. 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്.

TAGS :

Next Story