Quantcast

പിറകിൽനിന്ന ശേഷം ഓടിക്കയറി ഒഡിഷ; ബ്ലാസ്‌റ്റേഴ്‌സിന് തോൽവി

ആദ്യം ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ഒഡിഷ വീഴ്ത്തുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2024-02-02 16:16:36.0

Published:

2 Feb 2024 4:06 PM GMT

Kerala Blasters lost to Odisha FC in the Indian Super League
X

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിൽ ഒഡിഷ എഫ്‌സിയുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ആദ്യം ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ഒഡിഷ വീഴ്ത്തുകയായിരുന്നു. 53ാം മിനിട്ടിലും 57ാം മിനിട്ടിലും റോയ് കൃഷ്ണയാണ് ഗോൾ നേടിയത്. അഹ്മദ് ജാഹുവെടുത്ത കോർണറിൽനിന്ന് ഹെഡ്ഡ് ചെയ്താണ് റോയ് കൃഷ്ണ ആദ്യ ഗോൾ നേടിയത്.

മികച്ച നിലയിൽ കളിക്കുന്ന ഒഡീഷ എഫ്സിയുമായുള്ള മത്സരത്തിൽ 11ാം മിനിട്ടിൽ തന്നെ മഞ്ഞപ്പട ലീഡ് നേടിയിരുന്നു. ദിമിത്രിയേസ് ഡയമൻറക്കോസാണ് ടീമിനായി എതിർവല കുലുക്കിയത്. മലയാളി താരം നിഹാൽ സുധീഷിന്റെ പാസ്സിൽ നിന്നാണ് ഡയമൻറക്കോസ് ഗോൾ നേടിയത്. പ്രീതം കോട്ടാൽ എറിഞ്ഞുനൽകിയ ത്രേബോളുമായി നിഹാൽ മുന്നേറുകയായിരുന്നു. ഈ സീസണിലെ 174ാമത് ഗോളായിരുന്നത്. അതേസമയം, 14ാം മിനിട്ടിൽ ഒഡീഷയുടെ ഇസാക്കിന്റെ ഷോട്ട് സച്ചിൻ സുരേഷ് തടുത്തിട്ടു.

ഇന്ന് ജയിച്ചാൽ 29 പോയിന്റുമായി ഗോവയെ മറികടന്ന് ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താമായിരുന്നു. ആദ്യ പകുതിയിൽ ഗോൾ നേടി അതിന് വഴി തുറന്നെങ്കിലും രണ്ടാം പകുതിയിൽ ആ സ്വപ്‌നം ഒഡിഷ തല്ലിക്കെടുത്തി. ഇതുവരെ 24 പോയിൻറുമായി പട്ടികയിൽ മൂന്നാമതായിരുന്ന ഒഡിഷ ഇന്നത്തെ വിജയത്തോടെ മൂന്നാമതെത്തി. ടീമിന് 27 പോയിൻറാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന് 26 പോയിൻറുമാണുള്ളത്. 11 മത്സരങ്ങൾ കളിച്ച ഗോവ 27 പോയിൻറുമായി ഒന്നാമതുണ്ട്.

Kerala Blasters lost to Odisha FC in the Indian Super League

TAGS :

Next Story