Quantcast

ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരാൻ ആഗ്രഹം-ഇവാൻ വുകോമനോവിച്ച്

''ഐ.എസ്.എല്ലിൽ റഫറിയിങ് മെച്ചപ്പെടേണ്ടതുണ്ട്. അതിനായി മികച്ച സങ്കേതികസൗകര്യങ്ങൾ ഒരുക്കണം.''

MediaOne Logo

Web Desk

  • Updated:

    2023-11-02 12:44:48.0

Published:

2 Nov 2023 12:08 PM GMT

Kerala Blasters manager Ivan Vukomanovic says he wants to stay with the club, Kerala Blasters manager Ivan Vukomanovic to MediaOne
X

ഇവാന്‍ വുകോമനോവിച്ച്

കൊച്ചി: ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരാനാണ് ആഗ്രഹമെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. രണ്ടുവർഷം കൂടി കരാറുണ്ട്. തുടർന്നും ടീമിന്റെ കൂടെ തന്നെ നിൽക്കാൻ ആഗ്രിഹിക്കുന്നുവെന്നും മാനേജ്‌മെന്റും അതുതന്നെ ആഗ്രഹിക്കുന്നുവെന്നാണ് കരുതുന്നതെന്നും 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ വുകോമനോവിച്ച് വ്യക്തമാക്കി.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിന്റെ പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ലൂണയുടെ പ്രകടനത്തിൽ ടീമും ടീമിൽ ലൂണയും തൃപ്തരാണ്. മറ്റ് ആശങ്കകളില്ല. ലൂണ ദീർഘകാലം ടീമിനൊപ്പമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും വുകോമനോവിച്ച് സൂചിപ്പിച്ചു.

ഐ.എസ്.എല്ലിൽ റഫറിയിങ് മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇല്ലെങ്കിൽ ലീഗിന്റെ നിലവാരം ഇടിയും. ഇതിനു മികച്ച സങ്കേതികസൗകര്യങ്ങൾ ഒരുക്കണം. അതില്ലാതെ റഫറിയിങ്ങിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഒരു റഫറിയും മനഃപൂർവം എന്തങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. ആരാധകർ വിസ്മയിപ്പിക്കുകയാണ്. അവർ തന്നെ കരയിപ്പിച്ചു. അത്രയും വികാരഭരിതമായ നിമിഷമാണ് ആരാധകർ തനിക്കു നൽകിയതെന്നും അദ്ദേഹം മീഡിയവണിനോട് കൂട്ടിച്ചേർത്തു.

Summary: Kerala Blasters manager Ivan Vukomanovic says he wants to stay with the club

TAGS :

Next Story