Quantcast

ഐ.എസ്.എൽ വിളിപ്പാടകലെ; വിയറ്റ്നാമിനെതിരായ മത്സരത്തിൽ സഹലിന് പരിക്ക്

ഒക്‌ടോബർ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം

MediaOne Logo

Web Desk

  • Updated:

    2022-09-27 17:13:38.0

Published:

27 Sep 2022 5:12 PM GMT

ഐ.എസ്.എൽ വിളിപ്പാടകലെ; വിയറ്റ്നാമിനെതിരായ മത്സരത്തിൽ സഹലിന് പരിക്ക്
X

ഹാനോയ്: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ 10 മാത്രം ബാക്കിയിരിക്കെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മിഡ്ഫീൽഡർ സഹൽ അബ്ദുസ്സമദിന് പരിക്ക്. വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പരിക്കേറ്റത്. കാലിന് വേദനയുണ്ടായതിനെ തുടർന്ന് 38ാം മിനുട്ടിൽ താരം കളി നിർത്തുകയായിരുന്നു. രാഹുൽ കെ.പിയാണ് പകരമിറങ്ങിയത്. പരിക്ക് സാരമുള്ളതാണോ അല്ലേയെന്ന് വ്യക്തമല്ല. ഒക്‌ടോബർ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. എറണാകുളത്താണ് ടീം ഇപ്പോൾ പരിശീലനം നടത്തുന്നത്.

അതേസമയം, വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിയറ്റ്നാം ഇന്ത്യയെ തോൽപിച്ചത്. 10, 49, 70 മിനിറ്റുകളിലായിരുന്നു വിയറ്റ്നാമിന്റെ ഗോളുകൾ. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ തോങ് നാട്ട് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ആദ്യ ഇലവനിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ഇടം നേടിയിരുന്നു. മറ്റൊരു മലയാളി താരമായ രാഹുൽ കെപിയും പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ആതിഥേയരുടെ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിലുടനീളം.

ഗോളുകൾ മൂന്നിലൊതുങ്ങിയത് ഇന്ത്യയുടെ ഭാഗ്യം . ഗോൾകീപ്പറുടെ പ്രകടനവും നിർണായകമായി. കഴിഞ്ഞ സൗഹൃദമത്സരത്തിൽ റാങ്കിങ്ങിൽ പിറകിലുള്ള സിങ്കപ്പൂരുമായി ഇന്ത്യ സമനിലയിൽ പിരിഞ്ഞിരുന്നു. ഫിഫ റാങ്കിങിൽ വിയറ്റ്‌നാം 97ാം സ്ഥാനത്താണ്.

Just 10 days left for the start of the Indian Super League, Kerala Blasters midfielder Sahal Abdussamad got injured.

TAGS :

Next Story