Quantcast

'ഒന്നിച്ച് പോരാടാം': സൂപ്പർ കപ്പിനായൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, പരിശീലന ചിത്രങ്ങൾ പുറത്ത്

ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുക.

MediaOne Logo

Web Desk

  • Published:

    27 March 2023 6:30 AM GMT

Kerala Blasters, Supercup
X

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ 

കൊച്ചി: റഫറിയുടെ വിവാദ തീരുമാനത്തിന് പിന്നാലെ ഐ.എസ്.എൽ സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൈാരു ടൂർണമെന്റിനൊരുങ്ങുന്നു. ഐസ്എൽ- ഐലീഗ് ടീമുകൾ മാറ്റുരക്കുന്ന സൂപ്പർകപ്പിനായാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നത്. മലപ്പുര മഞ്ചേരിയിലും കോഴിക്കാടുമായാണ് സൂപ്പർകപ്പ് നടക്കുന്നത്. ഏപ്രിൽ മൂന്ന് മുതൽ യോഗ്യതാ മത്സരങ്ങളുണ്ടാകും. ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുക.

വൈകീട്ട് 5.30നും 8.30നും ആണ് മത്സരങ്ങൾ. ഐ.എസ്എല്ലിലെ ക്ഷീണം തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സിനായി നിലവിൽ ടീമിലുള്ള പ്രമുഖർ തന്നെ അണിനിരക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. താരങ്ങൾ പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ടീം മാനേജ്‌മെന്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് എതിരായ നടപടി വൈകും.

സംഭവത്തില്‍ ഇവാന്‍ വുമോകമനോവിച്ച് റഫറി തുടങ്ങിയവരില്‍ നിന്ന് എ ഐ എഫ് എഫ് അച്ചടക്ക സമതി വിശദ്ധീകരണം തേടിയിരുന്നു. ക്വിക് ഫ്രീ കിക്ക് എടുക്കേണ്ടത് 30 സെക്കന്‍ഡിന്റെ ഉള്ളില്‍ ആണെന്നും അത് പാലിക്കപ്പെട്ടില്ല എന്നും ഇവാന്‍ വുകോമനോവിച്ച് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം, സംഭവത്തിൽ ഇവാന്‍ വുകോമനോവിച്ചിന് എതിരേ വിലക്ക് വന്നേക്കും എന്നും അഭ്യൂഹം ഉണ്ട്. ഏതായാലും മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന് എ ഐ എഫ് എഫ് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. വിലക്ക് വരുമെന്ന് പറയുന്നുണ്ടെങ്കിലും കേരളബ്ലാസ്റ്റേഴ്സ് പോലെ ഐ.എസ്.എല്ലിന്റെ തന്നെ ജീവനാഡിയായ ക്ലബ്ബിനെ വിലക്കാനൊന്നും മുതിരില്ല.

300​ഓ​​ളം വി​​ദേ​​ശ താ​​ര​​ങ്ങ​​ൾ പ​​​ങ്കെ​​ടു​​ക്കു​​ന്ന സൂ​​പ്പ​​ർ ക​​പ്പി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കൂ​​ടു​​ത​​ൽ ഫു​​ട്​​​ബോ​​ൾ ആ​​രാ​​ധ​​ക​​രെ​​ത്തു​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്​ സം​​ഘാ​​ട​​ക​​ർ. കോ​​ട്ട​​പ്പ​​ടി സ്​​​റ്റേ​​ഡി​​യം, കാ​​ലി​​ക്ക​​റ്റ്​ യൂ​​നി​​വേ​​ഴ്​​​സി​​റ്റി സ്​​​റ്റേ​​ഡി​​യം, കോ​​ഴി​​ക്കോ​​ട്​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ സ്​​​റ്റേ​​ഡി​​യം, ദേ​​വ​​ഗി​​രി കോ​​ള​​ജ്​ സ്​​​റ്റേ​​ഡി​​യം എ​​ന്നി​​വ​​യാ​​ണ്​ പ​​രി​​ശീ​​ല​​ന മൈ​​താ​​ന​​ങ്ങ​​ൾ.


TAGS :

Next Story