Quantcast

ബ്ലാസ്‌റ്റേഴ്‌സിന് ഏഴുജയം, 26 പോയന്റ്; ഐഎസ്എല്ലിലെ ക്ലബ് ചരിത്രത്തിലാദ്യം

ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയത്

MediaOne Logo
ബ്ലാസ്‌റ്റേഴ്‌സിന് ഏഴുജയം, 26 പോയന്റ്; ഐഎസ്എല്ലിലെ ക്ലബ് ചരിത്രത്തിലാദ്യം
X

പതിനഞ്ച് കളികളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയുമടക്കം 26 പോയന്റുമായി മൂന്നാംസ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ലബിന്റെ ചരിത്രത്തിലാദ്യം. ഇതാദ്യമായാണ് ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇത്രയും ജയങ്ങളും പോയൻറും നേടുന്നത്. 2015-16 സീസണിൽ നേടിയ 25 പോയന്റായിരുന്നു ഇതിന് മുമ്പത്തെ മികച്ച നേട്ടം.

ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയത്. രണ്ടാം പകുതിയിൽ ബോസ്‌നിയൻ താരം എനസ് സിപോവിചാണ് വിജയഗോൾ നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം കണ്ടെങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. 25-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്നുള്ള ജീക്സൺന്റെ ഹെഡ്ഡർ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങിൽ നിന്ന് വന്ന അറ്റാക്കിനൊടുവിൽ സഹൽ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം തെറ്റി. 49-ാം മിനിറ്റിൽ പൂട്ടിയ എടുത്ത കോർണർ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് മുകളിലൂടെ ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 17 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്.

Kerala Blasters' rise to third place with 26 points First in ISL club history

TAGS :

Next Story